Categories
Kasargod

കാസർകോട് കലക്ടർ ഡി.സജിത് ബാബുവിനെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് യുഡിഎഫ്

കാഞ്ഞങ്ങാട്: കാസർകോട് കലക്ടർ ഡി.സജിത് ബാബുവിനെ  ജില്ലയിലെ തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യവുമായി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകി.

ഭരണകക്ഷിയായ സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.ഡി.എഫ്. കാസർകോട് ജില്ലാക്കമ്മിറ്റി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫിസർക്കും കത്തു നൽകിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഉദുമ എം.എൽ.എ പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിട്ടും  കളക്ടർ നടപടിയെടുത്തില്ലെന്നും സജിത് ബാബു തുടരുന്നപക്ഷം സുതാര്യമായി തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും കത്തിൽ പറയുന്നു

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary:
UDF demands removal of Kasargod Collector D Sajith Babu from election duties