കണ്ണൂരിൽ രണ്ടു പ്ലസ് ടു വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത നിലയിൽ ….

Loading...

കണ്ണൂര്‍ :ചക്കരക്കല്ലില്‍ സഹപാഠികളായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലമുണ്ട സ്വദേശിനി അഞ്ജലി അശോക്, കാഞ്ഞിരോട് സ്വദേശിനി ആദിത്യ സതീശന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഇരുവരും ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. അഞ്ജലിയുടെ വീട്ടിലെ കിടപ്പ് മുറിയിലാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ ഉച്ച വരെ ഇരുവരും സ്‌കൂളില്‍ ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം ആദിത്യ അഞ്ജലിയുടെ വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് വീട്ടുകാരോട് സംസാരിച്ച ശേഷം ഇരുവരും മുകളിലെ മുറിയിലേക്ക് പോയി.

എന്നാല്‍ മുറിയില്‍ കയറിയ ഇരുവരും ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കതകില്‍ മുട്ടി വിളിച്ചു. എന്നാല്‍ മുറി തുറക്കാതെ വന്നതോടെ വാതില്‍ ബലമായി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യ കുറിപ്പില്‍ ചില സഹപാഠികളുടെ പേരുകള്‍ പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം