വയനാട്ടില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്

Loading...

യനാട്ടില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി മടങ്ങി വന്ന ട്രക്ക് ഡ്രൈവറുടെ മകള്‍ക്കും കൊച്ചുമകള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ന സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുളളത് വയനാട്ടിലാണ്.

മെയ് രണ്ടിന് കോയമ്പേട് മാര്‍ക്കറ്റില്‍ പോയി മടങ്ങിയെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നാണ് മകള്‍ക്കും കൊച്ചുമകള്‍ക്കും രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇതേ വീട്ടിലെ 11 മാസം പ്രായമുളള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യഫലം നെഗറ്റീവായ 27കാരിയുടെ കുഞ്ഞിന് രോഗം വന്നതോടെ വീണ്ടും സ്രവം പരിശോധനക്കയക്കുകയായിരുന്നു. ഇവരുടെ അഞ്ച് വയസുളള മകളുടെ ഫലവും ഇന്ന് പോസിറ്റീവ് ആവുകയായിരുന്നു. ഒരേ വീട്ടില്‍ നിന്നുളള ആളുകളായതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് കളക്ടര്‍ ഡോ അദീല അബ്ദുളള പറഞ്ഞു.

ജില്ലയിലെ മാനന്തവാടി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. മെയ് 9ന് രോഗം സ്ഥിരീകരിച്ച കമ്മന സ്വദേശിയില്‍ നിന്നുമാണ് പൊലീസുകാര്‍ക്ക് രോഗം പടര്‍ന്നത്.കൊയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നാണ് ഇതില്‍ പത്തുപേര്‍ക്ക് രോഗം പടര്‍ന്നത്. ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 13 ആയി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം