കശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് ബി.എസ്.എഫ് ജവാന്മാർ വീരമൃത്യു വരിച്ചു

Loading...

ശ്മീരിൽ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് ബി.എസ്.എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. മധ്യകശ്മീരിലെ പന്ദചിൽ അർധസൈനിക വിഭാഗത്തിന്റെ 37-ാം ബറ്റാലിയനു നേരെയാണ് ആക്രമണമുണ്ടായത്.

പശ്ചിമ ബംഗാൾ സ്വദേശികളായ കോൺസ്റ്റബിൾമാരായ സിയാവുൽ ഹഖ്, റാണ മൊണ്ഡൽ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ബൈക്കിലെത്തിയ തീവ്രവാദികൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സൈനികരെ വധിച്ച ശേഷം തീവ്രവാദികൾ ആയുധങ്ങളുമായി കടന്നുകളഞ്ഞു.

സംഭവത്തിനു ശേഷം പ്രദേശത്ത് സൈന്യം കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം