തിരയില്‍പ്പെട്ടത് കടലില്‍വീണ പന്ത് എടുക്കുന്നതിനിടെ…ആറാട്ടുകടവില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു

Loading...

തൃശൂര്‍; ഇന്നലെ തൃശ്ശൂര്‍ പെരിഞ്ഞനം ആറാട്ടുകടവില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തൃശൂര്‍ കാട്ടൂര്‍ സ്വദേശി കുരുതുകുളങ്ങര ജോഷിയുടെ മകന്‍ ഡെല്‍വിന്‍(13), പീറ്ററിന്റെ മകന്‍ ആല്‍സണ്‍ (14) എന്നിവരുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഇന്നലെ വൈകിട്ട് കടലില്‍ കളിക്കാന്‍ ഇറങ്ങിയ കുട്ടികള്‍ തിരയില്‍പെടുകയായിരുന്നു.

3 മണിയോടെയാണ് 6 വിദ്യാര്‍ത്ഥികളും 4 മുതിര്‍ന്നവരും സൈക്കിളില്‍ ആറാട്ടുകടവ് ബീച്ചിലെത്തിയത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. ഒരാളെ മറ്റുള്ളവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്താനായെങ്കിലും മറ്റ് രണ്ട് പേരെ രക്ഷിക്കാന്‍ മുതിര്‍ന്നവര്‍ക്കായില്ല. രക്ഷപ്പെട്ട കാട്ടൂര്‍ സ്വദേശി ഡെല്‍വിനെ കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം