കൊറോണ വൈറസ് : സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍

Loading...

ആലപ്പുഴ: കൊറോണ വൈറസ് ബാധ യുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ആലപ്പുഴ നൂറനാട് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍ . ശ്രീജിത്ത്, വികേഷ് എന്നിവരാണ് അറസ്റ്റിലായത് . വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്ത കുറ്റത്തിനാണ് അറസ്റ്റ് . ഇവരുടെ മൊബൈല്‍ഫോണ്‍ , അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വൈറസ് ബാധ യുമായി ബന്ധപ്പെട്ട് സര്‍ക്കാരും ജില്ലാ ഭരണകൂടവും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം