Categories
ദേശീയം

ജാർഖണ്ഡിൽ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു

റാഞ്ചി: ജാർഖണ്ഡിൽ വീണ്ടും ബലാത്സം​ഗക്കൊല. ട്യൂഷന് പോയ 12 കാരിയെ ബലാത്സംഗം ചെയ്തു കൊന്നു.

കുറ്റിക്കാട്ടിൽ നിന്നാണ് അഞ്ചാം ക്ലാസുകാരിയായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒരാഴ്ച്ചക്കിടെ ജാർഖണ്ഡിലെ മൂന്നാമത്തെ ബലാത്സം​ഗക്കൊലയാണിത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

രാവിലെ ട്യൂഷന് ക്ലാസിലേക്ക് സൈക്കിളിൽ പോയതാണ് പെൺകുട്ടി. തിരിച്ച് വരേണ്ട സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്നാണ് നടത്തിയ അന്വേഷിച്ചത്തിലാണ് ഗ്രാമത്തിന് പുറത്തുള്ള ക്ഷേത്രത്തിന് സമീപം കുട്ടിയുടെ സൈക്കിൾ കണ്ടെത്തിത്.

തുടര്‍ന്ന് പരിസരത്ത് നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ  ബന്ധുക്കള്‍ പറയുന്നു.

കൂട്ടബലാത്സംഗമാണോ എന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary:
Twelve-year-old girl raped and killed in Jharkhand

NEWS ROUND UP