അനന്തപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയത്തില്‍ കുറവൊന്നും പ്രതീക്ഷിക്കുന്നില്ല

Loading...

 

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് എത്തിയതു മുതല്‍ ജയിച്ചെന്ന പ്രതീതിയിലാണ് ബിജെപി പ്രവര്‍ത്തകര്‍ .കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കുമ്പോള്‍ ജയത്തില്‍ കുറവൊന്നും ബിജെപി പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നില്ല. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനപുരത്തെത്തിയ കുമ്മനം രാജശേഖരന് വന്‍ സ്വീകരണമാണ് നല്‍കിയത്. കുമ്മനത്തിന്റെ തിരിച്ചു വരവോടെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയായിരുന്നു.


ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രത്യേക താല്‍പര്യ പ്രകാരം തിരിച്ചെത്തിയ കുമ്മനം തിരുവനന്തപുരത്ത് ജനവിധി തേടുമെന്നുറപ്പായി. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി ദിവാകരന്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ച് കഴിഞ്ഞു. ശബരിമല യുവതി പ്രവേശനം ഉള്‍പ്പെടെയുള്ള സജീവ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച് പ്രചാരണത്തിന് തുടക്കം കുറിച്ചത് ശ്രദ്ധേയമായി. ദൈവ വിശ്വാസികളില്‍ ഭൂരിപക്ഷവും ഇടത് പക്ഷവിശ്വാസികളാണെന്നും എല്ലാവരും പിന്തുണച്ചാല്‍ താന്‍ ജയിച്ചു കയറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടപ്പിച്ചു. കഴിഞ്ഞ തവണ ഉയര്‍ന്ന് വന്ന സീറ്റ്് കച്ചവടം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സി ദിവാകരന്റെ സ്ഥാനാര്‍ത്ഥിത്തലൂടെ ഇടത് മുന്നണിക്ക് കഴിഞ്ഞു.

കഴിഞ്ഞ തവണ രണ്ടാമതെത്തിയ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടമെന്ന കണക്കൂട്ടലിലാണ് ബിജെപി. 1998 ല്‍ മുതല്‍ ബിജെപി വോട്ടു വിഹിതം വര്‍ദ്ധിപ്പിച്ച് വരികയാണ്. 98 ല്‍ 94,303 വോട്ടു നേടിയ ബിജെപി 2014 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ 2.82 ലക്ഷം വോട്ടുമായി രണ്ടാം സ്ഥാനത്തെത്തുകയായിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കഴക്കൂട്ടം, വട്ടിയൂര്‍കാവ് , കഴക്കൂട്ടം, തിരുവനന്തപുരം (സെന്‍ട്രല്‍), നേമം മണ്ഡലങ്ങളില്‍ ബിജെപിക്ക് മേല്‍ക്കൈയുണ്ട്.

കോവളം , നെയ്യാറ്റിന്‍കര , പാറശ്ശാല മണ്ഡലങ്ങളിലെ പിന്തുണ കൊണ്ടാണ് തരൂര്‍ ജയിച്ചു കയറിയത്. ശബരിമല യുവതി പ്രവേശന വിവാദം, എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളുടെ പിന്തുണ തുടങ്ങിയവയെല്ലാം ബിജെപിക്ക് ഗുണം ചെയ്യുമെങ്കിലും ഹിന്ദു വോട്ടുകള്‍ വിഭജിക്കപ്പെടുന്നതും കുമ്മനത്തിന്റെ ത്രീവ നിലപാടുകാരന്‍ എന്ന പ്രതിഛചായും തിരിച്ചടിയായേക്കും. ബിജെപിയിലെ ഉള്‍പ്പോരുകള്‍ക്ക് അതീതമായി സംഘ്പരിവാര്‍ സംഘടനകളുടെ പിന്തുണ.
ഉന്നത വിദ്യാഭ്യാസം നേടി കേന്ദ്ര സര്‍വ്വീസ് ഉദ്യോഗം നേടിയതിന് ശേഷം സാമൂഹ്യ സേവനത്തിനായി സ്വജീവിതം സമര്‍പ്പിച്ച കുമ്മനത്തെ എകെജിക്ക് ശേഷം കേരളം കണ്ട ജനകീയ നേതാവിയിട്ടാണ് ബിജെപി കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കുമ്മനത്തെ ഗവര്‍ണറാക്കി നാട് കടത്തിയതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
സിറ്റിംഗ് എം പി ശശി തരൂര്‍ തന്നെയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി. നഗരവാസികള്‍ ഏറെയുള്ള മണ്ഡലത്തില്‍ തരൂര്‍ ആഗോള പശ്ചാതലം ഗുണം ചെയ്‌തേക്കും. ഭാര്യയുടെ ദുരൂഹ മരണവും പ്രദേശിക കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പും തരൂരിന് എതിരായേക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം