Categories
TRAVEL

കൃഷ്ണ ക്ഷേത്രത്തിലേക്ക് ട്രെക്കിം​ഗ്

ഹിമാചൽ പ്രദേശിലെ കിനൗർ ജില്ലയിലുള്ള യുല്ല കൻഡ ട്രെക്കിംഗ് തരുന്നത് ഒരു പ്രത്യേക തരം സുഖമായിരിക്കും.

കിനൗർ മലനിരകളുടെ തൊട്ടടുത്ത് സഞ്ചാരികളെ ഈ ട്രെക്കിംഗ് എത്തിക്കുന്നു. ഹിമാചൽ പ്രദേശിലെ ഈ മാന്തിക മലനികളിലൂടെയുള്ള ട്രെക്കിംഗ് 12 കിലോമീറ്റർ ദൂരമുള്ളതാണ്.

ഇതിനെ  ഒരു തീർത്ഥാടന യാത്രയായും കണക്കാക്കാം. കാരണം ഇവിടെ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ്. ആകർഷകമായ കാഴ്ച്ചകൾക്കും പ്രത്യേക അനുഭൂതിക്കും അപ്പുറം ഒരു തീർത്ഥാടന അനുഭവം കൂടി സമ്മാനിക്കുന്നു.

രാജ്യത്ത് തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൃഷ്ണ ക്ഷേത്രമാണ് ഇവിടെയുള്ളത്. ഒരു തടാകത്തിന് നടുവിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്.

ഹിമായലയത്തിൽ അജ്ഞാത വാസത്തിലായിരുന്ന പാണ്ഡവരാണ് ഈ തടാകം നിർമ്മിച്ചത് എന്നാണ് പറയപ്പെടുന്നത്.

യുല്ലാ ഖാസ് എന്ന ഗ്രാമത്തിൽ നിന്ന് ട്രെക്കിംഗ് ആരംഭിക്കുന്നു. അവസാനിക്കുന്നത് ഈ ക്ഷേത്രത്തിനടുത്തായിരിക്കും. ഇവിടത്തെ ജന്മാഷ്ടമി ആഘോഷം പ്രസിദ്ധമാണ്.

ഈ പ്രദേശത്ത് ഏറെ പ്രാധാന്യമുള്ള ആഘോഷം. എല്ലാ വർഷവും കിനൗർ ഗ്രാമത്തിൽ നിന്നും ഹിമാചൽ പ്രദേശിന്റെ മറ്റ് പ്രദേശങ്ങളിൽ നിന്നും ധാരാളം പേർ ജന്മാഷ്ടമിക്ക് ഇവിടെ എത്തിച്ചേരുന്നു.

മേയ് മാസം പകുതി മുതൽ നവംബർ പകുതി വരെയാണ് ഇവിടെ ട്രെക്കിംഗ് നടത്താൻ അനുയോജ്യമായ സമയം.

ട്രെക്കിംഗ് റൂട്ടിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഓപേഷനുണ്ട്. കൽപ്പയിൽ നിന്നാണ് വരുന്നതെങ്കിൽ കഷാങ് ചുരം വഴി ട്രെക്ക് ചെയ്ത് പോകാം. ലിസ്തിഗരങ് ചുരം വഴിയും തടാകത്തിനരികെ എത്തിച്ചേരാനാകും.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Trucking to Krishna Temple