ലഷ്‍കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശിയെ പൊലീസ് പിടികൂടി.

Loading...

കൊച്ചി: തമിഴ്‍നാട്ടില്‍ എത്തിയ ലഷ്‍കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശിയെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീം എന്നയാളെയാണ് എറണാകുളം ജില്ലാ കോടതിയില്‍ നിന്നും നാടകീയമായി പൊലീസ് പിടികൂടിയയത്.

കീഴടങ്ങാനായി കോടതിയിലെത്തിയ അബ്ദുള്‍ ഖാദര്‍ റഹീമിനെ പൊലീസ് പിടികൂടി കൊണ്ടു പോകുകയായിരുന്നു. പൊലീസ് പിടിയിലാവും മുന്‍പ് അബ്ദുള്‍ ഖാദര്‍ കരീം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു. താന്‍ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു.ബഹ്റനിലെ ഹോട്ടല്‍ ലോബിയുടെ കൈയില്‍പ്പെട്ട ഒരു യുവതിയെ താന്‍ രക്ഷപ്പെടുത്തി നാട്ടില്‍ കൊണ്ടു വന്നിരുന്നു ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചു എന്നാണ് കരീം പറയുന്നത്. തന്നെ ബഹ്റനില്‍ വച്ചു സിഐഡി സംഘം ചോദ്യം ചെയ്തിരുന്നുവെന്നും കരീം വ്യക്തമാക്കി.

ശ്രീലങ്കയില്‍ നിന്നും ലഷ്കര്‍ ഇ തൊയിബ ബന്ധമുള്ള ഒരു സംഘം ആളുകള്‍ കോയമ്പത്തൂരില്‍ എത്തിയിട്ടുണ്ടെന്നും ഇവര്‍ ചില ദേവാലയങ്ങളും മറ്റും ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്നുമുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് തമിഴ്‍നാട്ടിലും കേരളത്തിലും അതീവ ജാഗ്രത തുടരുകയാണ്

Loading...