ദര്‍ശനം നടത്തിയിട്ടേ മടങ്ങൂ എന്ന് തൃപ്തി; മടങ്ങി പോകണമെന്ന് പോലീസ്

Loading...

ബരിമല സന്ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി.പുലര്‍ച്ചെ നാലരയോടെ തൃപ്തി ദേശായിയും സംഘവും നെടുമ്ബാശ്ശേരിയില്‍ വിമാനമിറങ്ങിയത്.ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് ഒപ്പമുള്ളത്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയുടെ കൂടെയുണ്ട്.

ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തിശബരിമല ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ വിമാനത്താവളത്തില്‍നിന്ന് പമ്ബയിലേക്ക് യാത്രതിരിച്ച സംഘം വഴിമധ്യേ യാത്ര മതിയാക്കി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തുകയായിരുന്നു.

ഇതിനിടെ വിവരമറിഞ്ഞ് ബിജെപി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരുസംഘവും കമ്മീഷണര്‍ ഓഫീസിന് മുന്നിലെത്തി. ഇവരും ബിന്ദു അമ്മിണിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തന്നെ തടഞ്ഞ പ്രതിഷേധക്കാര്‍ മുഖത്ത് മുളകുപൊടിയെറിഞ്ഞതായി ബിന്ദു അമ്മിണി പറഞ്ഞു. അതേസമയം, തൃപ്തി ദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ കഴിയുകയാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബരിമല ദര്‍ശനം തന്റെ അവകാശമാണ്. ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയാല്‍ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കില്‍ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കണമെന്നും തൃപ്തി ദേശായി ആവശ്യപ്പെട്ടു.

ശബരിമല ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം ഒരുക്കാനാവില്ലെന്ന് പൊലീസ്. ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകണമെന്നും പൊലീസ് തൃപ്തിയോട് നിര്‍ദേശിച്ചു. കൊച്ചി ഡി.സി.പിയാണ് സംരക്ഷണം ഒരുക്കാനാവില്ലെന്ന് അറിയിച്ചത്.

അതേസമയം, പൊലീസ് ദര്‍ശനത്തിന് അനുവദിക്കുന്നില്ലെന്ന് തൃപ്തി അറിയിച്ചു. ദര്‍ശനത്തിന് അനുവദിക്കണമെങ്കില്‍ കോടതി വിധി കാണിക്കണമെന്നാണ് പൊലീസിന്‍റെ ആവശ്യം. എന്നാല്‍ ശബരിമല ദര്‍ശനത്തിന് സംരക്ഷണമൊരുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടുവെന്നും തൃപ്തി  പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം