വയനാട്ടിൽ ആദിവാസി യുവാവ്‌ മരിച്ച നിലയിൽ ; കടുവ കടിച്ചു കൊന്നതെന്ന് സൂചന

Loading...

വയനാട് : പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ബസവൻകൊല്ലി കോളനിയിലെ ശിവകുമാറിന്‍റെ (24) മൃതദേഹം ഉള്‍വനത്തില്‍ നിന്നാണ് കണ്ടെത്തിയത്.

കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. വനത്തിലേക്ക് പോയ ശിവകുമാറിനെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. മുളങ്കൂമ്പ് ശേഖരിക്കാന്‍ വനത്തിലേക്ക് പോയപ്പോള്‍ കടുവ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ശിവകുമാറിനായി പൊലീസ് ഉദ്യോഗസ്ഥരും, നാട്ടുകാരും ഇന്നലെ മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും അല്‍പ്പസമയത്തിന് മുമ്പാണ് മൃതദേഹം കണ്ടെത്തിയത്.

സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് കൂടുതല്‍ പൊലീസെത്തിയിട്ടുണ്ട്. ഇന്നലെ മുതല്‍ കാണാതായിട്ടും ശിവകുമാറിനായി തിരച്ചില്‍ നടത്താന്‍ താമസിച്ചു എന്നാണ് ആദിവാസി പ്രവര്‍ത്തകരുടെ ആരോപണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം