പ്ലസ് ടു ആദിവാസിവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളി; 17കാരന്‍ അറസ്റ്റില്‍

Loading...

പാലക്കാട്: മുതലമടയിൽ കിണറ്റിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ആദിവാസി പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.

പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപെടുത്തിയ 17കാരനെ അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഈ മാസം 14നാണ് മുതലമട മൂച്ചംകുണ്ട് കോളനിയിലെ കിണറ്റിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

11ന് കോളനിയ്ക്ക് സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടന്നിരുന്നു. അന്ന് രാത്രിയാണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ച് കൊലുപ്പെടുത്തിയത്.

 ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

പെൺകുട്ടിയോട് പ്രണയം നടിച്ചിരുന്ന ബന്ധുവായ 17 കാരന്‍ സംഭവ ദിവസം രാത്രി അമ്മയും അനുജത്തിയും ക്ഷേത്രത്തിൽ പോയ തക്കം നോക്കി വീട്ടിലെത്തുകയായിരുന്നു. തുടർന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീട്ടിന് 300 മീറ്റർ അകലെയുള്ള തെങ്ങിൻ തോപ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു.

കാണാതായ പെൺകുട്ടിക്കായി 17 കാരന്‍ നാട്ടുകാർക്കെപ്പം രണ്ട് ദിവസം തിരച്ചിൽ നടത്താനും പങ്കെടുത്തിരുന്നു.

പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി  കുറ്റം സമ്മതിച്ചു. പ്രതിക്ക് 18 വയസ് തികയാൻ രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്.

പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ സമീപത്തുണ്ടായിരുന്ന കിണറിലേക്ക് തള്ളിയിട്ടാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം