പ്രേതനഗരിയിലേക്കൊരു യാത്ര….

Loading...

‘ധനുഷ്‌കോടി’,തമിഴ്നാട് പാമ്പന്‍ദ്വീപിന്‍റെ തെക്കുകിഴക്കേ അറ്റത്തായി ഒറ്റപ്പെട്ടു കിടക്കുന്ന ഈ പട്ടണത്തിന് ആണ്ടുകള്‍ക്ക് മുന്‍പ് വീര്‍പ്പുമുട്ടി മരിച്ച ഒരു നാഗരികതയുടെ  കഥ പറയുവാനുണ്ട്.

1964ല്‍ രാമേശ്വരത്തായി വീശിയടിച്ച ഭീകരമായ ചുഴലിക്കാറ്റ് ഈ നഗരത്തെ പൂര്‍ണമായും നശിപ്പിച്ചു.കാറ്റ് നാശം വിതച്ച് കാര്യമായ ജനവാസയോഗ്യമാല്ലാതായി തുടരുന്ന ഒരു പ്രേതനഗരിയാണ് ഇന്ന്‍ നാം കാണുന്ന ധനുഷ്കോടി.

നമ്മുടെ സഞ്ചാരനായകന്‍റെ ഇന്നത്തെ യാത്ര മറ്റെവിടേയ്ക്കുമല്ല ആ പ്രേതനഗരിയിലേക്കു തന്നെ……

കുളിരണിയും മലരണിക്കാടുകള്‍ താണ്ടി , തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ  ധനുഷ്കോടിയിലേക്ക്….

സുനില്‍ടിറ്റോയുടെ    യാത്രാ പരമ്പര തുടരുന്നു…

‘പ്രേതനഗരിയിലേക്കൊരു യാത്ര..’

ചാലക്കുടി നിന്നും അതിരപ്പള്ളി -മലക്കപ്പാറ വഴിയുള്ള ഡ്രൈവ് നല്ലൊരു അനുഭവമാണ് . ഇടതൂർന്ന വനത്തിനുള്ളിലൂടെ , കാനന ഭംഗി ആസ്വദിച്ചു , മലക്കപ്പാറ – കേരള ബോർഡറും കടന്നു വാൽപ്പാറയിലേക്ക്.

ഈ പ്രദേശത്തെ പശ്ചിമഘട്ടം ഇടതൂർന്നതും , അതി മനോഹരവുമായ വനങ്ങളാൽ സമ്പുഷ്ടമാണ്. ചായ തോട്ടങ്ങളും , ചുരമിറങ്ങുമ്പോൾ ഇടയിൽ എത്തി നോക്കുന്ന കാട്ടുപോത്തുകളും, വരയാടുകളും ആനകളും.പ്രകൃതി സ്നേഹികൾക്ക് മനം കുളിർപ്പിക്കുന്ന യാത്രാനുഭവം.

 

ഒരു മലയാളിയുടെ ചൈനീസ് മാനിഫസ്റ്റോ ആദ്യ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

 

ഒരു മലയാളിയുടെ ചൈനീസ് മാനിഫസ്റ്റോ ആദ്യ ഭാഗത്തിന്‍റെ തുടര്‍ച്ച വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

 

ഒരു മലയാളിയുടെ ചൈനീസ് മാനിഫസ്റ്റോ രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 ചുരമിറങ്ങി കഴിഞ്ഞാൽ പിന്നെ ഉദുമല്പേട്ട് കടന്നു മധുര വഴി രാമേശ്വരത്തേക്കു പോകാം. സമയമുണ്ടെങ്കിൽ അതി മനോഹരമായ നിര്മിതിയായ മധുര മീനാക്ഷി ക്ഷേത്രവും സന്ദർശിക്കാം.

പാമ്പൻ പാലവും രാമേശ്വരം സിറ്റിയും കടന്നാൽ പിന്നെ 18 കിലോമീറ്ററോളം കടലിലേക്ക് തള്ളി നിൽക്കുന്ന ബീച്ച് – നടുവിലൂടെയുള്ള റോഡിൽക്കൂടി അറ്റം വരെയുള്ള തികച്ചും ശൂന്യമായ റോഡിൽകൂടിയുള്ള ഡ്രൈവ് – ഏതൊരു യാത്രികനും തന്റെ യാത്രാ ലിസ്റ്റിൽ സൂക്ഷിച്ചിട്ടുണ്ടാവുന്ന സ്ഥലം .

അൻപത് വര്ഷങ്ങള്ക്കു മുൻപുള്ള ചുഴലിക്കാറ്റിൽ തകർത്തെറിയപ്പെട്ട പ്രേത നഗരത്തിന്റെ കാണാകാഴ്ചകൾ. ധനുഷ്‌കോടി തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലം തന്നെയാണ്

 

രാമേശ്വരം – രാമനാഥപുരം ജില്ലയിൽ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം. സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ ,നമ്മുടെ രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാമിന്റെ ജന്മസ്ഥലം , ഏറ്റവും നീളമുള്ള കോറിഡോറുള്ള അമ്പലമായ രാമനാഥ സ്വാമി ടെംപിൾ, ഗൾഫ് ഓഫ് മാന്നാർ മറൈൻ നാഷണൽ പാർക്, പ്രേതനഗരമായ ധനുഷ്‌കോടി – ഇവയെല്ലാം രാമേശ്വരത്തെക്ക് യാത്ര ചെയ്യുന്നവർക്കുള്ള കാഴ്ച്ചകളാണ് .

1964ൽ വീശിയടിച്ച ചുഴലിക്കാറ്റിൽ തകർന്ന ധനുഷ്കോടിയുടെ അവശിഷ്ടങ്ങൾ, പഴയ നഗരത്തിന്റെ ഓർമകളിലേക്ക് കൊണ്ട് പോകുന്നു . രണ്ടു വശങ്ങളിലായി നീണ്ടു കിടക്കുന്ന ബീച്ചുകളിലും , മണൽ തിട്ടകളിലും , ജല ജീവികളുടെയും പക്ഷികളുടെയും വിഹാര കേന്ദ്രമാണ് .

 

കൂടുതല്‍ യാത്രാ അനുഭവങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം