Categories
crime

മാധ്യമപ്രവര്‍ത്തകന് അതിദാരുണമായ അന്ത്യം ; തലവെട്ടി റെയില്‍പാളത്തില്‍ തള്ളി

മെ​ക്സി​ക്കോ സി​റ്റി:   മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്നു പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ കി​ഴ​ക്ക​ൻ മെ​ക്സി​ക്കോ​യി​ലെ റെ​യി​ൽ​പ്പാ​ള​ത്തി​ലാ​ണു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ  തലവെട്ടി മാറ്റി ഉടലും തലയും റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചു.

ജൂ​ലി​യോ വാ​ൾ​ദി​വി​യ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. എ​ൽ മു​ണ്ടോ ഡെ ​വെ​രാ​ക്രൂ​സ് പ​ത്ര​ത്തി​ന്‍റെ ലേ​ഖ​ക​നാ​ണ് ഇ​ദ്ദേ​ഹം. മോ​ട്ടോ​ർ സൈ​ക്കി​ളി​നു സ​മീ​പ​മാ​ണ് 41-കാ​ര​നാ​യ ജൂ​ലി​യോ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ഏ​റ്റ​വും രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ നടക്കുന്ന രാജ്യമാണ് മെക്സിക്കോ.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഈ ​വ​ർ​ഷം മാ​ത്രം ഇ​തു​വ​രെ അ​ഞ്ചു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണു രാ​ജ്യ​ത്തു കൊ​ല്ല​പ്പെ​ട്ട​ത്. 20 വ​ർ​ഷ​ത്തി​നി​ടെ 100-ൽ ​അ​ധി​കം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ രാ​ജ്യ​ത്തു കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു ക​ണ​ക്ക്. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗം കേ​സു​ക​ളി​ലും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല

അ​തേ​സ​മ​യം, ജൂ​ലി​യോ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ കു​റ്റ​ക്കാ​രാ​യാ​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വെ​രാ​ക്രൂ​സ് പോ​ലീ​സ് മേ​ധാ​വി​യും സു​ര​ക്ഷാ മ​ന്ത്രി​യു​മാ​യ ഹ്യൂ​ഗോ ഗു​ട്ടി​റ​സ് അറിയിച്ചു

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP