Categories
Kozhikode

ടിപി കേസ് സാക്ഷിയുടെ കെട്ടിട്ടം പണി തടഞ്ഞു ; ഓർക്കാട്ടേരിയിൽ മുസ്ലീം ലീ​ഗ് – സിപിഎം സംഘർഷം

കോഴിക്കോട് : ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് നേതാവിൻ്റെ കെട്ടിടം പണി തടയാൻ സിപിഎം പ്രവർത്തകർ എത്തിയതോടെ ഓർക്കാട്ടേരിയിൽ സംഘർഷം.

യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.ജാഫറാണ് മുൻസിഫ് കോടതി ഉത്തരവുമായി കെട്ടിടം പണി തുടങ്ങാനെത്തിയത്.

ഇതു ചോദ്യം ചെയ്ത് ആദ്യം സിപിഎം പ്രവര്‍ത്തകരും പിന്നാലെ ലീഗ് പ്രവർത്തകരും സ്ഥലത്തെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു.

അതേസമയം ജാഫറിന് കെട്ടിടം പണിയാൻ അനുമതി നൽകിയിട്ടില്ലെന്ന് ഏറാമല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കെട്ടിട്ടത്തിൻ്റെ ഒരു നില പണിയാനാണ് അനുമതി നൽകിയത്.

എന്നാൽ ജാഫർ കോടതിയെ തെറ്റിദ്ധരിപ്പിച്ച് രണ്ടാമത്തെ നില പണിയാൻ ശ്രമിക്കുകയാണെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: TP case witness building blocked; Muslim League-CPM clash in Orkatteri

NEWS ROUND UP