Categories
Cinema

ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ടോവിനോ ആശുപത്രി വിട്ടു

കൊച്ചി : ആറു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ടോവിനോ ആശുപത്രി വിട്ടു. സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ്.

ആറ് ദിവസത്തെ ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ആരാധകരുൾപ്പെടെ എല്ലാവർക്കും ടൊവിനോ നന്ദിയറിയിച്ചു.

ഈ മാസം ഏഴാം തീയതിയായിരുന്നു രോഹിത്ത് വിഎസ്. സംവിധാനം ചെയ്യുന്ന കള എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് ടൊവിനോയ്ക്ക് വയറിന് പരുക്കേറ്റത്.

സംഘട്ടനരംഗങ്ങളുടെ  ചിത്രീകരണത്തിനിടെ വയറിന് ഏറ്റ ചവിട്ടേറ്റതാണ് പരിക്കിന് കാരണമായത്. ആദ്യ രണ്ട് ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു താരം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Tovino was released from the hospital after six days of treatment

NEWS ROUND UP