Categories
Cinema

ടോവിനോ തോമസ്‌ 48 മണിക്കൂർ കൂടി നിരീക്ഷണത്തില്‍ തുടരും

കൊച്ചി : ടോവിനോ തോമസ്‌ 48 മണിക്കൂർ കൂടി നിരീക്ഷണത്തില്‍ തുടരും. കഴിഞ്ഞ 24 മണിക്കൂറായി അദ്ദേഹത്തിന്റെ ആരോഗ്യനില സുരക്ഷിതമാണ്.

വീണ്ടും ബ്ലീഡിംഗ് ഉണ്ടാകാനുള്ള സാധ്യതയോ ലക്ഷണമോ ഇല്ല. 48 മണിക്കൂറിന് ശേഷം വീണ്ടും സിടി ആഞ്ജിയോഗ്രാം എടുക്കും.

48 മണിക്കൂര്‍ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റി. ബ്ലഡ് കൗണ്ട് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അതിനാവശ്യമായ മരുന്നുകള്‍ നല്‍കി.

ടൊവിനോ അതുവരെ ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരും. അദ്ദേഹത്തിന്റെ അവസ്ഥയില്‍ എന്തെങ്കിലും പ്രശ്‍നമുണ്ടെങ്കില്‍ ലാപറോസ്‌കോപിക് ചെയ്യും. നിലവില്‍ ആരോഗ്യനിലയില്‍ പ്രശ്‍നമൊന്നുമില്ല എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.

ഇന്നലെയാണ് ടോവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വയറിൽ പരുക്കേല്‍ക്കുകയായിരുന്നു.

വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞതിനെ തുടർന്ന് രക്തപ്രവാഹം ഉണ്ടായതാണ് വേദനയ്ക്കു കാരണം ഫൈറ്റ് സീനുകൾ ഒരുപാടുള്ള ചിത്രത്തിൽ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെ ചെയ്യാൻ ടൊവീനോ തയാറായിരുന്നു.

ചിത്രത്തിന്റെ ലൊക്കേഷനായ പിറവം മണീട് വെട്ടിത്തറയിലെ വീട്ടിൽ വച്ച് തിങ്കളാഴ്ച വയറ്റിൽ ആഘാതമേല്‍ക്കുകയും പിന്നീട് വേദന അനുഭവപ്പെടുകയായിരുന്നു.

ചൊവ്വാഴ്ചയും നടൻ ചിത്രീകരണത്തിൽ പങ്കെടുത്തു ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി, ഇന്നലെ ലൊക്കേഷനിലെത്തിയപ്പോൾ വീണ്ടും വേദന അനുഭവപ്പെടുകയും ആശുപത്രിയിൽ പോവുകയുമായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന താരം ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. രണ്ട് ദിവസത്തിനു ശേഷം ആശുപത്രി വിടും. മൂന്നാഴ്ച പൂർണമായ വിശ്രമം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

‘കള’ സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചതായി കളയുടെ സംവിധായകൻ രോഹിത് വി.എസ്. അറിയിച്ചു. രണ്ടു പേർ തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരുക്ക് പറ്റിയതെന്നും ടൊവീനോ പൂർണമായും സുഖം പ്രാപിച്ചതിനു ശേഷം മാത്രമേ ഷൂട്ടിങ് പുനരാരംഭിക്കാൻ കഴിയൂ

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Tovino Thomas‌ will remain under observation for another 48 hours

NEWS ROUND UP