Categories
ദേശീയം

ടൗട്ടേ ; മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴക്ക് സാധ്യത

മുംബൈ : ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മുംബൈ, താനെ, പാൽഗർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ ആണ് സാധ്യത.

തീരപ്രദേശങ്ങളിൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ആശുപത്രികളിൽ ഓക്സിജനും വൈദ്യുതിയും മുടങ്ങാനിടയാകരുതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദ്ദേശം നൽകി.

ഇന്ന് രാത്രി യോടെ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് കടക്കും.

165 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും എന്നാണ് അറിയിപ്പ്.

മഹാരാഷ്ട്രയിലെ അഞ്ചൽവാഡിയിൽ മരം കടപുഴകി വീടിനു മുകളിലേക്ക് വീണതിനെതുടർന്ന് സഹോദരിമാർ മരിച്ചു.

ഇവരുടെ അമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The Met Office has warned of heavy rains in many parts of Maharashtra today following Hurricane Toute.

NEWS ROUND UP