Categories
കായികം

ടോക്ക്യോ ഒളിംപിക്സ് ; പി വി സിന്ധുവിന് സെമിയില്‍ തോല്‍വി

ടോക്ക്യോ ഒളിംപിക്സില്‍ ബാഡ്മിന്റനില്‍  പി വി സിന്ധുവിന് സെമിയില്‍ തോല്‍വി.

ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിനെതിരെ തായിയുടെ വിജയം.

ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം നടന്ന പോരാട്ടത്തിനൊടുവില്‍ തായി ഗെയിം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഗെയിമില്‍ സിന്ധുവിനെക്കാള്‍ മികച്ച പ്രകടനമാണ് ചൈനീസ് തായ്പേയ് താരം നടത്തിയത്.

18-21, 12-21 എന്ന സ്കോറിനാണ് സിന്ധു പിന്നില്‍ പോയത്.

ആദ്യ ഗെയിമില്‍ സിന്ധു 5-2ന്റെ ലീഡ് നേടി. സിന്ധു 8-4ന്റെ ലീഡ് നേടിയെങ്കിലും ആദ്യ ബ്രേക്കിന് പോകുമ്ബോള്‍ സിന്ധുവിന് 11-9ന്റെ ലീഡ് നേടാനായെങ്കിലും ബ്രേക്കിന് ശേഷം തായി സു 11-11ന് ഒപ്പമെത്തി.

പിന്നീട് മത്സരത്തില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നീങ്ങുന്ന കാഴ്ചയാണ് കണ്ടത്.

16-14ന്റെ ലീഡ് സിന്ധു നേടിയെങ്കിലും മികച്ച രീതിയില്‍ തായി രണ്ട് പോയിന്റുകള്‍ നേടി സിന്ധുവിനൊപ്പമെത്തി.

തായി മത്സരത്തില്‍ ആദ്യമായി ലീഡ് നേടുകയും 21-18ന് ഗെയിം നേടുകയും ചെയ്തപ്പോള്‍ ആദ്യ ഗെയിം ചൈനീസ് തായ്പേയ് താരം സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ സിന്ധുവില്‍ നിന്ന് പതിവിലധികം പിഴവുകള്‍ വരുത്തിയപ്പോള്‍ തായി ബ്രേക്കിന് 11-7ന്റെ ലീഡ് നേടി.

തോറ്റെങ്കിലും വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിടും. ചൈനയുടെ ചെന്‍ യു ഫെയ് ആണ് തായ് സു യിങ്ങിന്റെ ഫൈനലിലെ എതിരാളി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Tokyo Olympics; PV Sindhu loses semis

NEWS ROUND UP