Categories
കായികം

ടോക്കിയോ ഒളിംപിക്‌സ് ; 100 മീറ്റര്‍ പുരുഷ ഫൈനല്‍ വൈകിട്ട്

ടോക്ക്യോ : ലോകത്തെ ഏറ്റവും വേഗമേറിയ പുരുഷ താരത്തെ ഇന്നറിയാം. 100 മീറ്റര്‍ പുരുഷ ഫൈനല്‍ വൈകിട്ട് 6.20നാണ്.

ഇതിന് മുൻപ് മൂന്ന് സെമിഫൈനലുകൾ നടക്കും. 24 താരങ്ങളാണ് സെമിയിൽ മത്സരിക്കുന്നത്.

ഓരോ സെമിയിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൂന്ന് സെമിയിലേയും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ഫൈനലിലേക്ക് മുന്നേറും.

തന്റെ പിൻഗാമിയാവും എന്ന് ഉസൈൻ ബോൾട്ട് പ്രവചിച്ച അമേരിക്കയുടെ ട്രൈവോൺ ബ്രോംവെൽ, ജമൈക്കയുടെ യോഹാൻ ബ്ലേക്ക്, കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈൻ തുടങ്ങിയവരെല്ലാം സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്.

100 മീറ്ററിൽ ലോക റെക്കോർഡും ഒളിംപിക് റെക്കോർഡും ബോൾട്ടിന്റെ പേരിനൊപ്പമാണ്. 9.58 സെക്കൻഡാണ് ലോക റെക്കോർഡ്. ഒളിംപിക് റെക്കോർഡ് 9.63 സെക്കൻഡും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Tokyo Olympics; 100m men's final evening

NEWS ROUND UP