ജോസ് ടോമിന്റെ ചിഹ്നം ഇന്നറിയാം

Loading...

 

പാലാ : പാലാ ഉപതിരഞ്ഞെടുപ്പില്‍  മത്സരിക്കുന്നതിനുവേണ്ടി   സ്ഥാനാര്‍ഥികള്‍ നല്‍കിയ  നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കും. ഇതിനു ശേഷം വരണാധികാരി  സ്ഥാനാര്‍ഥികള്‍ക്ക്  ചിഹ്നങ്ങള്‍ അനുവദിക്കും .എല്‍.ഡി.എഫ്  സ്ഥാനാര്‍ഥി മാണി സി. കാപ്പനും  എന്‍ ഡി എ സ്ഥാനാര്‍ഥി  എന്‍. ഹരിക്കും  അതത് പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ ലഭിക്കും. എന്നാല്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജോസ് ടോമിന് ഇന്ന് ഉച്ചക്കുശേഷം മാത്രം ആണ്   ചിഹ്നം അനുവദിക്കുക. പൈനാപ്പിള്‍, ഓട്ടോറിക്ഷ, ഫുട്‌ബോള്‍ എന്നീ ചിഹ്നങ്ങളാണ് ജോസ് ടോം ആവശ്യപ്പെട്ടിട്ടുള്ളത്. ചിഹ്നം  ലഭിക്കാത്തത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേല്ലെപ്പോക്കിനു കാരണമാണ് . ചിഹ്നം ലഭിച്ച ശേഷം  പ്രചാരണം ശക്തമാക്കാനാകുമെന്നാണ് യു.ഡി.എഫിന്റെ  പ്രതീക്ഷ .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം