ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്‍റെ അധിപന് എന്തുപറ്റി; അറ്റ്‌ലസ് രാമചന്ദ്രന്‍ തുറന്നു പറയുന്നു

Loading...

കൊച്ചി : ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്‍റെ അധിപന് എന്തുപറ്റി അറ്റ്‌ലസ് രാമചന്ദ്രന്‍;തുറന്നു പറയുന്നു .ഇന്ന് രാത്രി കൈരളി ചാനലില്‍ ഒരു എക്‌സ്‌ക്ലൂസീവ് അഭിമുഖത്തില്‍. ഇന്ന് രാവിലെ മുതല്‍ കൈരളി ചാനലില്‍ ഒരു എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ പ്രോമോ വീഡിയോ പരസ്യം ചെയ്യുന്നുണ്ട്. ആരുടെ അഭിമുഖമാണെന്ന് വ്യക്താക്കാതെയാണ് കൈരളി അവരുടെ പ്രോമോ നല്‍കുന്നത്. ഈ വ്യക്തി അറ്റ്‌ലസ് രാമചന്ദ്രനാണ്.

ഈ മനുഷ്യന്‍ നിങ്ങളോടൊപ്പമുണ്ടായിരുന്നു

അറ്റ്‌ലസ് രാമചന്ദ്രന്റെ തത്സമയ അഭിമുഖത്തിനായി കൈരളി ടിവിയുടെ എംഡി ജോണ്‍ ബ്രിട്ടാണ് ദുബായിലേക്ക് പോയി. ജെബി ജംഗ്ഷനിലൂടെയായിരിക്കും അറ്റ്‌ലസ് രാമചന്ദ്രന്റെ എക്‌സ്‌ക്ലൂസീവ് അഭിമുഖം പുറത്തുവിടുന്നത്. ഇന്ന് രാത്രി ഒമ്പത് മണിക്കാണ് കൈരളി രാമചന്ദ്രന്റെ അഭിമുഖം പുറത്തു വിടുന്നത്.

500 മില്യണ്‍ ദിര്‍ഹത്തിന്റെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ ഇരുന്നതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ രാമചന്ദ്രനെതിരെ പരാതി കൊടുത്തതും ദുബായ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന രാമചന്ദ്രന്‍ പുറത്തിറങ്ങിയ വാര്‍ത്ത പുറത്തുവന്നത് ഇന്നാണ്.

ഇതുമായി ബന്ധപ്പെട്ട് കൈരളി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത

Loading...