Categories
TRAVEL

വട്ടവട ​ഗ്രാമം കണ്ടാലോ…

പ്രകൃതിയുടെ ഭംഗി ആളുകളിലേക്ക് എത്തിക്കുന്ന ഇടമാണ് വട്ടവട.സമാധാനത്തിന്റെ അന്തരീക്ഷമെന്ന് വിശേഷിപ്പിക്കാം വട്ടവടയെ…

ഹരിതസാന്ദ്രമായ മലഞ്ചെരിവുകളും താഴ്വാരങ്ങളുമാണ് മൂന്നാറിനെ സവിശേഷമാക്കുന്നത്.

എന്നാൽ വട്ടവട ​ഗ്രാമം പ്രസിദ്ധമാകുന്നത് സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളുടെ പേരിലാണ്. മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ഈ ​ഗ്രാമത്തിൽ വിളയുന്നത് കേരളത്തിലെ തന്നെ മികച്ച കായ്കറികളാണ്.

സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയായതിനാൽ തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിനും കുറവില്ല.

കാടിനോടിട ചേർന്ന് പലവർണത്തിലുളള കൃഷിയിടങ്ങൾ ദൂരക്കാഴ്ച്ചയിൽ മനോഹരമായൊരു എണ്ണഛായാചിത്രം പോലെ തോന്നിക്കും. യൂക്കാലിപ്റ്റസ്, പൈൻവർഗത്തിൽ പെട്ട മരങ്ങൾ ധാരാളമുളള ഇവിടെ അപൂർവങ്ങളായ ചിത്രശലഭങ്ങളെയും കാണാം.

ഇവിടെനിന്ന് കൊടൈക്കനാല്‍, ടോപ്‌സ്റ്റേഷന്‍, മാട്ടുപ്പെട്ടി, കാന്തല്ലൂര്‍, മീശപ്പുലിമല എന്നിവിടങ്ങളിലേക്ക് ചെന്നെത്തുന്ന വഴികളുണ്ട്. പ്രകൃതിഭം​ഗി ആസ്വദിച്ചുളള നടത്തത്തിന് ഇതുപോലെ പറ്റിയൊരിടമില്ല.

പൊതുവേ സന്ദര്‍ശകരോട് അനുഭാവം പുലര്‍ത്തുന്നവരാണ് തദ്ദേശീയർ. സ്വകാര്യ വിനോദയാത്രാ സംഘാടകര്‍ ജീപ്പ് സഫാരി, സാഹസിക ബൈക്കിംഗ്, കാട്ടിനകത്തെ താമസം എന്നിവയ്ക്ക് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

​ഗോത്രവർ​ഗജനതയുടെ ആദിമകഥകളാണ് വട്ടവടയുടെ തനിമ. അവരുടെ ആചാരങ്ങൾ, കലാരൂപങ്ങൾ, നാട്ടുവൈദ്യം, ജീവിതരീതി എന്നിവയെല്ലാം കാലങ്ങളായി സഞ്ചാരികളെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS