Categories
TRAVEL

തേക്കടിയിലേക്ക് ഒന്ന് പോയാലോ…

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഇടമാണ് ഇടുക്കി ജില്ലയിലെ തേക്കടി.വിദേശികൾക്കും നാട്ടുകാർക്കും ഒരിക്കലും കേരളത്തിലെ മാറ്റി നിർത്തുവാൻ സാധിക്കാത്ത വിനോദ സഞ്ചാര കേന്ദ്രം.

പ്രകൃതിയുമായി ഇണങ്ങിയും പ്രകൃതിയ്ക്ക് ഒപ്പം യാത്ര ചെയ്തും തേക്കടിയെ ആസ്വദിക്കാം.കാട്ടുകടുവയും പുലിയും കാട്ടുപോത്തും ഉൾപ്പെടെയുള്ള കാട്ടുജീവികളും മനോഹരമായ കാഴ്ചകളും ഒക്കെയാണ് തേക്കടിയുടെ പ്രത്യേകതകൾ.

തേക്കടിയുടെ കാഴ്ചകളിൽ അനുഭവിച്ചറിയേണ്ട ഒന്നാണ് ഇവിടുത്തെ ബോട്ടിങ്ങ്. തേക്കടി തടാകത്തിലൂടെ ഒന്നര മണിക്കൂർ നേരം നീണ്ടു നില്‍ക്കുന്ന ബോട്ടിങ്ങാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.

കേരള ടൂറിസം ഡിപ്പാർട്മെന്റ് കോർ‌പ്പറേഷനും ഫോറസ്റ്റ് ഡിപ്പാർട്മെന്‍റും സംയുക്തമായാണ് ഇത് നടത്തുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിവ്‍റെ കാഴ്ചകളും ഇടയ്ക്കിടെ എത്തുന്ന മൃഗങ്ങളും ഒക്കെയാണ് ഇതിന്റെ ആകർഷണം.

അനന്തമായ മലനിരകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ എന്നിവ കൊണ്ടും സമ്പന്നമാണ് ഇവിടം.

തേക്കടിയിലെ പെരിയാർ വനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നാണ്. മനോഹരമായ ഭൂപ്രകൃതിയും മലനിരകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ ഈ പ്രദേശം ട്രെക്കിംഗിനും മലകയറ്റത്തിനും പ്രസിദ്ധമാണ്.

ഏഷ്യൻ ആന, ബംഗാൾ കടുവ, കാട്ടുപോത്ത്, മ്ലാവ്, ചെന്നായ്, പുള്ളിപ്പുലി, കേഴ മാൻ, നീർ നായ മുതലായ 60 ൽപ്പരം സസ്തനികളെ പെരിയാർ തടാകത്തിലൂടെയുള്ള ബോട്ടിംഗിനിടയിൽ കാണാൻ സാധിക്കും.  ഉയർന്ന കൽക്കൂട്ടങ്ങളിൽ വരയാടുകളും ഉൾവനങ്ങളിൽ സിംഹവാലൻ കുരങ്ങുകളും കാണപ്പെടുന്നു. ബോട്ട് ലാൻഡിംഗ് പ്രദേശത്ത് കുരങ്ങുകളും ധാരാളമായി ഉണ്ട്.

മൂര്‍ഖന്‍, അണലി, വള്ളിക്കെട്ടൻ എന്നീ വിഷപ്പാമ്പുകൾക്കു പുറമേ വിഷമില്ലാത്ത പാമ്പുകളും ഉടുമ്പുകളും ഈ പ്രദേശത്ത് കാണപ്പെടുന്നു.

കുടിയേറ്റക്കാരുൾപ്പെടെ 265 ഇനം പക്ഷികൾ ഉണ്ട്. കോഴിവേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ, കാട്ടുഞ്ഞാലി എന്നീ പക്ഷികൾക്കു പുറമേ പലതരം കാക്കകളും മരംകൊത്തികളും കുരുവികളും ചിലപ്പൻ പക്ഷികളും മനോഹരമായ തീക്കാക്കകളും ഇവിടെ ധാരാളം കാണപ്പെടുന്നു.

പച്ചത്തവള, മണവാട്ടിത്തവള, മരത്തവള തുടങ്ങിയ വിവിധ തരം തവളകളും പലതരം മണ്ണിരകളും ഇവിടെ കാണപ്പെടുന്നു.

തീര്‍ത്തും പ്രകൃതിയുമായി ഇണങ്ങിയ വിനോദ സഞ്ചാര കേന്ദ്രം.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Thekkady in Idukki district is one of the fascinadoras destinations in the map of the tourist of Kerala.

Thekkady is famous for its wildlife and beautiful scenery, including wild tigers, leopards and wild buffalo.