Categories
TRAVEL

നിശബ്ദതയുടെ താഴ്‌വരയിലേക്ക്…

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറെ പ്രശസ്തമാണ് സൈലന്റ് വാലി ദേശീയോദ്യാനം.

സാധാരണ കാടുകളെ ശബ്ദമുഖരിതമാക്കുന്ന ചീവീടുകളുടെ സാന്നിദ്ധ്യം ഇവിടെയില്ലാത്തതു കൊണ്ടാണ് നിശബ്ദ താഴ്‌വര എന്നര്‍ത്ഥം വരുന്ന സൈലന്റ് വാലി എന്ന പേര് ലഭിച്ചത്.

കടുവ, പുള്ളിപ്പുലി, ആന, വിവിധ ഇനം പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങ്, മലബാര്‍ ജയന്റ് സ്ക്വിറല്‍ എന്ന മലയണ്ണാന്‍, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി ഉഷ്ണ മേഖലയിലെ എല്ലാ ജീവികളെയും ഇവിടെ കാണാന്‍ സാധിക്കും.

സന്ദര്‍ശകര്‍ക്ക് ജൈവ സമ്പത്തിന്റെയും ജൈവ പ്രകൃതിയുടെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന ഇടമാണ് സൈലന്റ് വാലി.

പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും തുമ്പികളുടെയും ആയിരത്തിലേറെ ഇനം പുഷ്പിത സസ്യങ്ങളുടെയും ഇടം.

പാലക്കാട് ജില്ലയുടെ വടക്കു കിഴക്കന്‍ മൂലയില്‍ സ്ഥിതിചെയ്യുന്ന സൈലന്റ് വാലിയെ 1984 ലാണ്  കേന്ദ്ര സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.

പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്ന വനപ്രദേശമാണ് സൈലന്റ് വാലി.

സൈരന്ധ്രിവനം എന്നാണ് അറിയപ്പെട്ടിരുന്ന ഇവിടുന്നാണ്‌ ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ഉദ്ഭവം.

സഞ്ചാരികള്‍ക്ക് കാഴ്ചയോടൊപ്പം അറിവും നല്കാന്‍ സൈലന്റ് വാലിയ്ക്ക് സാധിക്കുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Silent Valley National Park is one of the popular tourist destinations in Kerala.

The name Silent Valley, which means Silent Valley, is derived from the absence of beetles that normally roar in the forest.