Categories
TRAVEL

കാസര്‍ക്കോട്ടെ റാണിപുരത്തേക്ക്…………..

കേരളത്തിന്റെ ഊട്ടിയെന്ന വിശേഷണത്തിന് അര്‍ഹമാണ് റാണിപുരം.സമുദ്ര നിരപ്പിൽ നിന്നു ഏകദേശം 1022 മീറ്റർ ഉയരത്തിൽ ആണ് ഇത്.

മല മുകളിലെ കാറ്റും കോടയും,ട്രെക്കിങ്ങും സഞ്ചാരികളെ ഇവിടേക്ക് അടുപ്പിക്കുന്നു.പ്രകൃതിയുമായി ഇണങ്ങിയ സ്ഥലം .

മടത്തുമല  എന്നായിരുന്നു റാണിപുരം മുന്‍പ് അറിയപ്പെട്ടിരുന്നത്.മടത്തുമല കോട്ടയം രൂപത ഏറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥലം റാണിപുരം എന്ന് അറിയപ്പെട്ടുതുടങ്ങിയത്.

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് പാണത്തൂർ റൂട്ടിൽ 45 കിലോമീറ്റർ ദൂരമുണ്ട് റാണിപുരത്തേക്ക്.

നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം.

1970 വരെ കണ്ടോത്ത് കുടുംബത്തിന്റെ സ്വത്തായിരുന്നു ഈ മല. എന്നാല്‍ 1970ല്‍ ഈ സ്ഥലം കോട്ടയം രൂപത വാങ്ങുകയായിരുന്നു.

ക്യൂന്‍ മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്.

പ്രദേശത്ത് ധാരാളമായി കൃസ്ത്യന്‍ കുടിയേറ്റം നടന്നിട്ടുണ്ടെങ്കിലും പരമ്ബരാഗതമായ ഹൈന്ദവ ആചാര അനുഷ്ടാനങ്ങളും ഇവിടെ നടക്കാറുണ്ട്.

ചെങ്കുത്തായ പാതകളിലൂടെ വേണം ഇവിടുത്തെ    ട്രെക്കിംഗ് നടത്താന്‍.ഊട്ടിയെന്ന് തോന്നിക്കുന്ന കാലാവസ്ഥ ആയത്കൊണ്ടാണ് ഇവിടം കേരളത്തിന്റെ ഊട്ടി എന്ന് അറിയപെടുന്നത്.

പൂക്കളും ചിത്രശലഭങ്ങളും കൊണ്ട് തീര്‍ത്തും പ്രകൃതിയുമായി ചേര്‍ന്ന ഇടം.ട്രെക്കിംഗിലൂടെ മൊട്ടകുന്ന് കയറി മലമുകളില്‍ എത്തിയാല്‍ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Ranipuram, also known as the 'Ooty of Kerala', is located at an elevation of 1022 m above sea level.

Wind, fog and trekking at the top of the hill bring the tourists closer to this place.