വിനോദ സഞ്ചാരികളെ കാത്ത് മുടിപ്പാറ. അടിമാലി പഞ്ചായത്തിലെ ഇരുമ്പുപാലത്തിനും പത്താംമൈലിനും തിലകക്കുറി ആയാണ് ഏറെ ഉയരത്തിലുള്ള മുടിപ്പാറ.

2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങൾക്ക് റോട്ടറി ക്ലബ് അടുത്ത നാളിൽ ഇവിടെ വില്ലകൾ നിർമിച്ചു നൽകിയതോടെയാണ് മുടിപ്പാറ ശ്രദ്ധേയമായത്.
ഇവിടെ നിന്നുള്ള വിദൂര കാഴ്ചകളും വനം വകുപ്പിന്റെ യൂക്കാലി പ്ലാന്റേഷനും എല്ലാം സഞ്ചാരികൾക്ക് വിസ്മയമാണ് ഒരുക്കുന്നത്.
സഞ്ചാരികള്‍ക്ക് എന്നും കണ്ണിനു കുളിര്‍മ്മ നല്കുന്ന കാഴ്ചയാണ് ഇവിടെ നിന്നും ലഭിക്കുന്നത്.
പ്രകൃതിയോട് ചേര്‍ന്നുള്ള യാത്രയും പ്രകൃതി സമ്മാനിക്കുന്ന സൗന്ദര്യവും യാത്രയെ എന്നും ഭംഗിയുള്ളതാക്കുന്നു.
ഇരുമ്പുപാലത്തു നിന്ന് 3 കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. തിരക്കിൽ നിന്ന് ഒഴിഞ്ഞ് മുടിപ്പാറ നൽകുന്ന നിശബ്ദത വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതോടൊപ്പം അടിസ്ഥാന സൗകര്യം ഒരുക്കിയാൽ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ ആസ്വദിച്ചെത്തുന്ന സഞ്ചാരികൾക്ക് മുടിപ്പാറയും പ്രിയപ്പെട്ടതായിമാറും.
News from our Regional Network
RELATED NEWS
English summary: To Mudipara .......