Categories
TRAVEL

ദ്വീപുകളും ഉപദ്വീപുകളുമായി നില്‍ക്കുന്ന കുറുവ ദ്വീപിലേക്ക്……..

വയനാട് ജില്ലയിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് കുറുവ ദ്വീപ്‌. ഈ ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.

മനുഷ്യൻ ഇതുവരെയും ആവാസം ഉറപ്പിക്കാത്ത ഇന്ത്യയിലെ ഏറ്റവും വലിയ ഏക ദ്വീപ്. അങ്ങനെയും ഒരു വിശേഷണത്തിന് അര്‍ഹമാണ് കുറുവ ദ്വീപ്‌.

മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

തൊള്ളായിരം ഏക്കറിൽ ദ്വീപും ദ്വീപിനുള്ളിൽ അനേകം ദ്വീപുകളും ഉപദ്വീപുകളുമായി നില്‍ക്കുകയാണ് കുറുവ.

വയനാട് ജില്ലയില്‍ കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകള്‍ കൂടി ചേര്‍ന്ന ഇടമാണ് കുറുവ ദ്വീപെന്നും പറയാം.വേഴാമ്പലുകള്‍, തത്തകള്‍, വിവിധ തരം ചിത്രശലഭങ്ങള്‍ എന്നിവയുടെ ആവാസമേഖലയാണിത്.

കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ ടി ഡി സി) നല്‍കുന്ന ഫൈബര്‍ ബോട്ടുകളിലും റാഫ്റ്റിലും സഞ്ചാരികള്‍ക്ക് കുറുവ ദ്വീപിലെത്താം.

ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കെ ടി ഡി സിയുടെയും മുന്‍കൂര്‍ അനുവാദത്തോടെ മാത്രമേ ഇവിടേക്ക് യാത്രചെയ്യാന്‍ പാടുള്ളൂ.

ഇവിടെ വന്യജീവികളുടെ സങ്കേതം കൂടിയാണ്.കാട്ടുപോത്തുകളും കടുവയും കാട്ടാനകളുമൊക്കെ ഇടക്കിടെ ഇവിടേക്ക്  നീന്തിക്കയറും. സഞ്ചാരികള്‍ക്ക് മറ്റൊരു അനുഭവമാണ് കുറുവ സമ്മാനിക്കുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Kuruva Island is another important tourist destination of Wayanad district. Many tourists come here to enjoy the beauty of the island.

It is the only large uninhabited island in India. Even so, Kuruva Island deserves an adjective.