Categories
TRAVEL

ചടയമംഗലത്തെ ജടായുപാറയിലേക്ക്…

സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ അനുഭൂതി സമ്മാനിക്കുന്ന ഇടമാണ് ജടായുപാറ.ഭീമാകാരമായ പക്ഷി ശിൽപ്പവും, കേബിൾ കാറിലെ യാത്രയും, പശ്ചിമ ഘട്ടത്തിൻ്റെ മനോഹര കാഴ്ചകളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന ഘടകം.

കൊല്ലം ജില്ലയിലെ ചടയമംഗലത്താണ്  ജടായുപാറ സ്ഥിതിചെയ്യുന്നത്.പ്രശസ്ത സിനിമ സംവിധായകൻ രാജീവ് അഞ്ചലിൻ്റെ പത്ത് വർഷത്തെ പ്രയത്നമാണ് ജടായുപ്പാറ.

രാമായണത്തിലെ ഇതിഹാസ പക്ഷിയായ ജടായുവിന്റെ ഭീമാകാരമായ ശില്പകലയ്ക്ക് ഈ സ്ഥലം പ്രശസ്തമാണ്.

ഐത്യഹ്യങ്ങളാൽ സമ്പന്നമായതിനാൽ ശ്രീരാമ പദമുദ്ര പതിഞ്ഞ ക്ഷേത്രവും ഇവിടെയുണ്ട്.ത്രീഡി തിയറ്റർ, 20 ഗെയിമുകളുള്ള സാഹസിക മേഖല, ഡിജിറ്റൽ മ്യൂസിയം എന്നിവ ജടായു എർത്ത് സെന്ററിൽ ഉണ്ട്. ട്രെക്കിംഗ് പാതകളുടെ അധിക ആനന്ദവും ചുറ്റുമുള്ള പച്ചപ്പും അതിനെ ഒരു മികച്ച പിക്നിക് സ്ഥലമാക്കി മാറ്റുന്നു.

സ്വിറ്റ്സർലൻഡിൽനിന്ന‌് ഇറക്കുമതി ചെയ്ത 16 കേബിൾ കാറുകളാണ് മുഖ്യ ആകർഷണം. ഹെലികോപ്റ്ററിൽ ജഡായുപാറയുടെ ആകാശ കാഴ്ചയും ആസ്വദിക്കാം. ഒരേ സമയം ആറുപേർക്ക് ഹെലികോപ്ടറിൽ സഞ്ചരിക്കാം. പതിനഞ്ച് മിനിട്ടാണ് സമയം. ഫ്രീ ക്ലൈംബിങ്‌ , റോക്ക് ക്ലൈമ്പിങ്‌, ചിമ്മിനി ക്ലൈമ്പിങ്‌, കമാൻഡോ നെറ്റ്, ബർമ ബ്രിഡ്‌ജ്‌ തുടങ്ങിയ ഇരുപതോളം സാഹസിക വിനോദങ്ങളും സാഹസപ്രിയരെ കാത്തിരിക്കുന്നു.

ജടായുപാറയെ റോക്ക്-തീം ന്വാച്ചര്‍ പാർക്കായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. സഞ്ചാരികള്‍ക്ക് നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമാണിത്.

 

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Jatayupara is a place that offers a mesmerizing view of the place.

Jatayupara is located in Chadayamangalam in Kollam district. It is the brainchild of renowned film director Rajeev Anchal.