ടിക്‌ ടോക് മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കി

Loading...

ടിക്‌ ടോക് മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കി. നിരോധനത്തിന് പിന്നാലെയാണ് ടിക് ടോക് മൊബൈല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കിയത്.

പ്ലേ സ്റ്റോര്‍, ആപ്പിളിന്‍റെ ആപ്‍സ്റ്റോര്‍ എന്നിവയില്‍ നിന്നാണ് ടിക് ടോക് നീക്കം ചെയ്തിരിക്കുന്നത്. വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പുറമേ യുസി ബ്രൗസർ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ നിരോധിച്ചത്.

എന്നാല്‍ ചൈനയുടെ ആദ്യ പ്രതികരണം പുറത്തുവന്നു. വിവരങ്ങള്‍ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും കൈമാറുന്നില്ലെന്ന് ടിക് ടോക് വിശദീകരിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

നിരോധനത്തിന് ശേഷമുള്ള ടിക് ടോക്കിന്‍റെ ആദ്യ പ്രതികരണമാണിത്. കേന്ദ്രസര്‍ക്കാരിന് ഉടന്‍ വിശദീകരണം നല്‍കുമെന്നും ടിക് ടോക് അറിയിച്ചു.

ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പിന്‍റെ വിശദീകരണം.

രാജ്യത്തിന്‍റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകൾ എന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം