Categories
Kottayam

വികസന നായകനാകും ; കാഞ്ഞിരപ്പള്ളിയുടെ കണ്ണായി കണ്ണന്താനം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ ഹൃദയം കവർന്ന് കണ്ണന്താനം.

പ്രചാരണത്തിലങ്ങോളം മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ്, അതിന് പരിഹാരം നിർദേശിച്ച്, കേന്ദ്ര പദ്ധതികളും ആനുകൂല്യങ്ങളും ജനങ്ങളിലെത്തിക്കാനുള്ള മാർഗം തുറന്നുകൊടുത്തായിരുന്നു പര്യടനം.

മണ്ഡല മൊട്ടാകെ വികസനനമുണ്ടാവണം, വ്യവസായങ്ങൾ വരണം, തൊഴിലവസരങ്ങൾ ഉണ്ടാവണം, ഇതിനെല്ലാംമണ്ഡലത്തെ നയിക്കുവാൻ നട്ടെല്ലുള്ള നേതൃത്വം വരണം അത്തരമൊരു നേതൃത്വത്തെയാണ് ജനം കണ്ണന്താനത്തിൽ കണ്ടത്. അച്ഛന് വോട്ടു തേടി മക്കളായ ആകാശും ആദർശുമിറങ്ങിയത് ആവേശം ഇരട്ടിയാക്കി.

‘ സാധാരണക്കാരനോടൊപ്പം നിലകൊണ്ട വ്യക്തിത്വം, മനുഷ്യരുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നേതാവ്, ഇതൊക്കെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിത്യസ്തനാക്കുന്നത്.

കോട്ടയം ജില്ലയിലെ കാഞ്ഞിരിപ്പള്ളിയില്‍ ബിജെപിയെ പ്രതിനിധീകരിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം ഇറങ്ങിയതു മുതൽ മണ്ഡലത്തിയ ജനങ്ങളിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

കാഞ്ഞിരപ്പള്ളി ബൈ പാസ് റോഡ് പൂര്‍ത്തീകരിക്കും, മണിമല ജലസേചന പദ്ധതി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും, മൂവാറ്റുപുഴ പുനലൂര്‍ ഹൈവേ പദ്ധതി യാഥാര്‍ത്ഥ്യമാകും,
താലൂക്ക് ജനറല്‍ ആശുപത്രിയെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഉയര്‍ത്തും, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായങ്ങള്‍, സ്ത്രീ ശാക്തീകരണം എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും,തുടങ്ങിയവയാണ് പ്രധാന വാഗ്ധാനങ്ങള്‍.

ഇതൊന്നും വെറും വാഗ് ധാനങ്ങളല്ല, എല്ലാം ഉറപ്പായും നടപ്പിലാക്കുമെന്ന് കണ്ണന്താനം ആണയിടുമ്പോൾ നാട്ടുകാരും എതിരഭിപ്രായമില്ല.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Kannanthanam stole the heart of Kanjirapally.

Throughout the campaign, the tour listened to the problems of the people in the constituency, suggested solutions and paved the way for the central schemes and benefits to reach the people.