,മദ്യഗന്ധമുള്ള അത്ഭുതക്കിണര്‍ തൃശ്ശൂരില്‍; വെള്ളം കുടിച്ചവരൊക്കെ ഫ്ലാറ്റായി

Loading...

തൃശൂര്‍ : ചാലക്കുടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഫ്ളാറ്റ് നിവാസികള്‍ ആദ്യം അദ്ഭുതപ്പെട്ടു, കിണറിലെ വെള്ളം വീഞ്ഞായി മാറിയെന്ന സംശയമായിരുന്നു ആദ്യം. എന്നാല്‍ പിന്നാലെ കഥയറിഞ്ഞപ്പോള്‍ ഈ പുതിയ സംവിധാനം ‘സര്‍ക്കാരിന്റെതാണെന്ന്’ അവരറിഞ്ഞത്. സംഭവം ഇങ്ങനെ ടാപ്പില്‍ നിന്നും വെള്ളമെടുത്തപ്പോള്‍ രൂക്ഷമായ മദ്യത്തിന്റെ ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് ചാലക്കുടിയിലെ സോളമന്‍സ് എവന്യൂ ഫ്ളാറ്റിലെ താമസക്കാര്‍ ആദ്യം പോയത് ടാങ്ക് തുറന്ന് പരിശോധിക്കുവാനാണ്. ടാങ്കില്‍ രൂക്ഷമായ മദ്യഗന്ധം മനസിലാക്കിയ ഇവര്‍ വെള്ളമെടുക്കുന്ന കിണറും പരിശോധിക്കാന്‍ തീരുമാനിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

കിണറില്‍ നിന്നും കോരിയെടുത്ത വെള്ളത്തിനും അതേ ഗന്ധം. സംശയങ്ങള്‍ ഇതോടെ മറ്റൊരു തലത്തിലെത്തി. ആരെങ്കിലും കിണറ്റില്‍ മദ്യം കലര്‍ത്തിയതാണോ എന്ന് തുടങ്ങിയ അന്വേഷണങ്ങള്‍ ഒടുവില്‍ ചെന്നെത്തിയത് തൊട്ടടുത്തുള്ള ബാറിലാണ്. പെട്രോള്‍ പമ്ബിന് സമീപത്തുള്ള കിണറുകളില്‍ എണ്ണയുടെ അംശമുണ്ടായ സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതു പോലെയാണോ ബാര്‍.

ആറ് വര്‍ഷം ആറായിരം ലിറ്റര്‍ മദ്യം, ഒരു ഫ്ളാഷ് ബാക്ക്

സോളമന്‍സ് എവന്യൂ ഫ്ളാറ്റിന് സമീപത്തെ ബാറില്‍ നിന്നും ആറ് വര്‍ഷം മുന്‍പ് എക്‌സൈസുകാര്‍ ആറായിരം ലിറ്റര്‍ മദ്യം പിടിച്ചിരുന്നു. പിടിച്ചെടുത്ത മദ്യം ബാറില്‍ തന്നെ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. കേസിന്റെ നടപടികളെല്ലാം പൂര്‍ത്തിയായതോടെ മദ്യം നശിപ്പിക്കുവാന്‍ എക്‌സൈസ് തീരുമാനിച്ചു. തുടര്‍ന്ന് ബാറിന് സമീപത്തായി വലിയ കുഴിയെടുത്ത് മദ്യം ഒഴിച്ചു കളയുകയായിരുന്നു. ആ ആറായിരം ലിറ്റര്‍ മദ്യമാണ് ആറുവര്‍ഷത്തിന് ശേഷം ഫ്ളാറ്റിലെ കിണറിലേക്ക് എത്തിയത്. കുഴിയെടുത്ത് മദ്യം കളഞ്ഞപ്പോള്‍ മണ്ണിലൂടെ ഒലിച്ചിറങ്ങിയത് തൊട്ട് അടുത്തുള്ള കിണറിലായിരുന്നു. സംഭവം ഇപ്പോള്‍ കിക്കായപ്പോള്‍ ആദ്യം എത്തിയതും എക്‌സൈസ് ഏമാന്‍മാരാണ്. വിവാദമാക്കരുത് കിണര്‍ ഞങ്ങള്‍ വറ്റിച്ചു തരാം എന്നൊക്കെ ഓഫറുമായി ഉദ്യോഗസ്ഥര്‍ ഫ്ളാറ്റ് നിവാസികളുടെ കാലുപിടിക്കുകയാണിപ്പോള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം