Categories
കേരളം

തൃശൂര്‍ കുതിരാന്‍ തുരങ്കം തുറന്നു.

തൃശൂര്‍ : പാലക്കാട്- തൃശൂര്‍ റൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരമായി തൃശൂര്‍ കുതിരാന്‍ തുരങ്കം തുറന്നു.

വാഹനങ്ങള്‍ ടണലിലൂടെ കടന്നുപോയി തുടങ്ങി. കേന്ദ്ര ഉപരിതല മന്ത്രാലയമാണ് തുരങ്കം തുറക്കാന്‍ അനുമതി നല്‍കിയത്. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തും.

ഒരു ടണല്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. രണ്ട് ടണലും തുറന്നാലേ പാതയിലെ ഗതാഗത കുരുക്കിന് പൂര്‍ണ പരിഹാരമാകുകയുള്ളൂ.

എല്‍ഇഡി ലൈറ്റുകളാല്‍ അലങ്കരിച്ച രീതിയിലാണ് തുരങ്കം. കളക്ടറുടെയും എസ്പിയുടെയും വാഹനങ്ങളാണ് ആദ്യമായി കടന്നുപോയത്.

കുതിരാന്‍ തുരങ്കം തുറക്കുന്നതില്‍ അനാവശ്യ വിവാദങ്ങള്‍ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

കുതിരാനില്‍ ഇടപെട്ടത് ക്രെഡിറ്റ് തട്ടിയെടുക്കാനല്ലെന്നും പ്രവര്‍ത്തിച്ചത് നാടിന് വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

അടുത്ത തണല്‍ കഴിയുന്നത്ര വേഗത്തില്‍ തുറന്നുകൊടുക്കാനായിരിക്കും ശ്രമിക്കുക.

കുതിരാന്‍ തുരങ്കം തുറക്കുമെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അറിഞ്ഞത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുടെ ട്വീറ്റിലൂടെയാണെന്നും മന്ത്രി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Thrissur kuthiran tunnel opened.

NEWS ROUND UP