പാലക്കാട് ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു

Loading...

പാലക്കാട് : സംസ്ഥാനത്ത് താപനിലയിലെ വര്‍ധന ക്രമാതീതമായി തുടരുന്നു. പാലക്കാട് ജില്ലയില്‍ മാത്രം ഇന്ന് മൂന്ന് പേര്‍ക്ക് സൂര്യാഘാതമേറ്റു. ഷൊര്‍ണ്ണൂര്‍, നന്ദിയോട്, കണ്ണാടി എന്നീ സ്ഥലങ്ങളിലുള്ളവരാണ് സൂര്യാഘാതമേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്.

പാലക്കാട്ടെ ഇന്ന് രാവിലെ രേഖപ്പെടുത്തിയ താപനില 41 ഡിഗ്രീ സെല്‍ഷ്യസാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. മാർച്ച് മാസം ഇക്കുറി രണ്ടാം തവണയാണ് 41 ഡിഗ്രി എത്തിയത്.

സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് പാലാക്കാട്.

കര്‍ണാടകയിലെ ഗുല്‍ബര്‍ഗ്ഗയിലാണ് സ്കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 41.5. സ്കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 40.2 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് പാലക്കാട് ഇന്ന് അനുഭവപ്പെട്ടത്.

 

 

 

 

 

വരും ദിവസങ്ങളിൽ പോരാട്ടം മുറുകും. സ്ഥാനാർത്ഥികൾ ഇരുവരും ഇതിനകം അയൽവാസികളായി കഴിഞ്ഞു, ജയരാജനും മുരളീധരനും………. ട്രൂവിഷൻ ന്യൂസ് വീഡിയോ കാണാം

 

Loading...