നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി യുവനടനുള്‍പ്പെടെ മൂന്നു മരണം

Loading...

കൊച്ചി : നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി യുവനടനുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. രാത്രി ഒൻപതരയോടെയായിരുന്നു അപകടം.

മൂവാറ്റുപുഴ മേക്കടന്പിൽ വളവ് തിരിഞ്ഞെത്തിയ കാർ നിയന്ത്രണം വിട്ട് സമീപത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്ക് ഇടിച്ച് കയറി. വീടിന്‍റെ മുൻവശം തകർത്ത കാർ പാടെ തകർന്നു. തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന മൂന്ന് പേർ തൽക്ഷണം മരിച്ചു.

വാളകം സ്വദേശികളായ ബേസിൽ ജോർജ്, അശ്വിൻ ജോയ്, നിധിൻ ബാബു എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വീടിന്‍റെ മുൻവശത്തെ മുറിയിലുണ്ടായിരുന്ന മൂന്ന് അതിഥി തൊഴിലാളികൾക്കും പരിക്കേറ്റു. അഞ്ച് പേരെയും  കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച ബേസിൽ ജോർജ് കഴിഞ്ഞ വർഷം റിലീസ് ചെയ്ത പൂവള്ളിയും കുഞ്ഞാടും എന്ന ചിത്രത്തിലെ നായകനാണ്.

അഗ്നിശമന സേനയും നാട്ടുകാരും ഏറെ പണിപ്പെട്ട് കാർ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. അമിത വേഗത നിമിത്തം കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം