മഴക്കെടുതികൾ അവസാനിക്കുന്നില്ല ;കൊല്ലത്തും കണ്ണൂരും കെട്ടിടങ്ങൾ തകർന്ന് മൂന്ന് മരണം

Loading...

കനത്ത മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ കൊല്ലത്തും കണ്ണൂരിലും മൂന്നുപേർ മരിച്ചു മൂന്നു പേർക്ക് പരിക്കേറ്റു .കൊല്ലം പറവൂരിനു സമീപം പുത്തൻകുളത്തു കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു രണ്ടുപേരാണ് മരിച്ചത് .മൂന്നുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. രഞ്ജിത്ത്, ചന്തു എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം സംഭവിച്ചത് .കെട്ടിടത്തിന്റെ സമീപത്ത്‌ തീയേറ്റര്‍ പൊളിച്ചതിന്റെ അവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടിരുന്നു.കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മണ്ണ് ഒലിച്ചിറങ്ങുകയും കെട്ടിടത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന മതില്‍ തകരുകയുമുണ്ടായി. ഇതോടെ കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങള്‍ അഞ്ചു പേര്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു.

കണ്ണൂരിൽ ചാലയിൽ വീട് തകർന്നു സ്ത്രീ മരിച്ചു . പൂക്കണ്ടി സരോജിനി (64) യാണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സരോജിനിയുടെ സഹോദരൻ രാജൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു .മൺകട്ട കൊണ്ട് നിർമ്മിച്ച വീടായിരുന്നു .മഴയിൽ മൺകട്ട കുതിർന്നതാണ് വീട് തകരാൻ കാരണം .സംസ്ഥാനത്തു മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഒൻപതു ജില്ലകളിൽ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

Loading...