വയനാട്ടിൽ മൂന്നര വയസുകാരിക്ക് പീഡനം ; പ്രതി അറസ്റ്റില്‍

Loading...

യനാട്ടിൽ മൂന്നര വയസുകാരിക്ക് പീഡനം. ഝാർഖണ്ഡ് സ്വദേശിയായ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

മാനന്തവാടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മൂന്നര വയസുകാരിയായ കുട്ടിയാണ് പീഡനത്തിനിരയായത്.

ഝാർഖണ്ഡ് ഷാഹ് ബാംഗീ കുശ്മ സ്വദേശി ഇബ്രാഹിം അൻസാരി (26) യാണ് അറസ്റ്റിലായത്.

മാനന്തവാടി സിഐഎംഎം അബ്ദുൽ കരീമും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയായി പ്രതി കുഞ്ഞിനെ തുടർച്ചയായി പീഡിപ്പിച്ച് വരികയായിരുന്നു.

കുട്ടിയുടെ രക്ഷിതാവ് സംഭവം കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം