ന്യൂഡല്‍ഹി : താജ് മഹലിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. ഉത്തർപ്രദേശ് പെലീസിനാണ് ഫിറോസാബാദിൽ നിന്ന് ഫോൺകോൾ വഴി ബോംബ് ഭീഷണി എത്തിയത്.
വിവരമറിഞ്ഞ ഉടനെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുജനങ്ങളുടെ സന്ദർശനം താൽകാലികമായി നിർത്തിവെച്ചു.
ആളുകളെ ഇവിടെനിന്നും ഒഴിപ്പിച്ചു. എന്നാൽ ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്താനായിട്ടില്ല.വ്യാജസന്ദേശമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസും അധികൃതരും.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
RELATED NEWS
English summary: Threats to bomb Taj Mahal The Uttar Pradesh Police received a bomb threat from Firozabad over a phone call.