Categories
അന്തര്‍ദ്ദേശീയം

രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർ ഇനി മുതൽ മാസ്ക് ധരിക്കേണ്ടതില്ല ; അമേരിക്ക

വാഷിങ്ടണ്‍ : പൂർണമായും കൊവിഡ് വാക്സീൻ സ്വീകരിച്ചവർ ഇനി മുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്ക.

സാമൂഹ്യ അകല നിർദേശങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചു.

സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോളിന്റെതാണ് തീരുമാനം.

വൈറസിന്റെ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ പുതിയ തീരുമാനം.

സാമൂഹിക അകല നിര്‍ദ്ദേശങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ് പോരാട്ടത്തിലെ നിർണായക ദിനമാണ് ഇതെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.

117 ദശലക്ഷം പേർക്ക് അമേരിക്കയില്‍ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.

ഇത് ജനസംഖ്യയുടെ 35 ശതമാനം വരും.

154 ദശലക്ഷത്തിലധികംപേര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

സാധാരണ അവസ്ഥയിലേക്ക് മടങ്ങിവരാൻ കഴിയുന്ന ഈ നിമിഷത്തിനായി ഞങ്ങൾ എല്ലാവരും കൊതിച്ചിട്ടുണ്ട് എന്നാണ് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോള്‍ ഡയറക്ടർ റോച്ചൽ വലൻസ്കി പ്രതികരിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The United States says those who have received the covid vaccine completely no longer need to wear a mask.

NEWS ROUND UP