വിദ്യാഭ്യാസ വായ്പ; ഇടത് സര്‍ക്കാര്‍ പദ്ധതി തട്ടിപ്പോ?

Loading...

കടക്കെണിയില്‍ കുടുങ്ങിയവര്‍ ഇത് വായിക്കാന്‍ മറക്കരുത് . വിദ്യാഭ്യാസ വായ്പ; ഇടത് സര്‍ക്കാര്‍ പദ്ധതി തട്ടിപ്പോ? തിരുവനന്തപുരം:എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായപ്പാ തിരിച്ചടവ് പദ്ധതി തട്ടിപ്പാണെന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം.സര്‍ക്കാര്‍ പ്രഖ്യാപനത്തിലെ അവ്യക്തത വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക സൃഷ്ടിച്ചപ്പോള്‍ വ്യക്തമായ മറുപടിയും വിശദീകരണവുമായി ധനമന്ത്രി തോമസ്‌ ഐസക് രംഗത്ത് എത്തിയത് കടക്കെണിയില്‍ കുടുങ്ങിയവര്‍ക്ക് വലിയ ആശ്വാസമായി.

തോമസ്‌ ഐസക്കിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ രൂപം പലവിധ സാമ്പത്തിക വിഷമതകളുടെയും ഇടയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മറ്റൊരു ഭീമൻ സാമ്പത്തിക ബാധ്യതകൂടി ഏറ്റെടുക്കുകയാണ്.വിദ്യാഭ്യാസ വായ്പ തിരിച്ചടവിനുള്ള ഒരു സഹായ പദ്ധതിയ്ക്ക് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ പദ്ധതി സംബന്ധിച്ച പ്രസ്താവന നടത്തുകയും ചെയ്തു.

പ്രതീക്ഷിച്ചപോലെ പണി കിട്ടാതെ തിരിച്ചടവ് അവതാളത്തിലാവുന്ന നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ഇന്നൊരു സാധാരണ കാഴ്ചയാണ്. വായ്പയെ ആശ്രയിച്ച് പ്രൊഫഷണൽ കോഴ്സുകളിൽ ചേരുന്ന രീതി ഇന്ന് നമ്മുടെ നാട്ടിൽ സാധാരണമാണ്. കുടിശികയാകുന്നതോടെ കടം പെരുകും. തിരിച്ചടവ് അസാധ്യമായി മാറും. ഇതൊരു വലിയ സാമൂഹിക പ്രശ്നമായി മാറിയിട്ടുണ്ട്. ഇടത്തരം, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ ഇത് വല്ലാത്തവിനയാണ് ഉണ്ടാക്കുന്നത്. ഇതിനൊരു പരിധിവരെയെങ്കിലും പരിഹാരം കാണുകയെന്നത് വല്ലാത്തൊരു വെല്ലുവിളിയായിരുന്നു.

എത്രയോ അപേക്ഷകളാണ് സർക്കാരിന്റെ മുന്നിലെത്തുന്നത്. ഓരോന്നിനും എന്തെങ്കിലും സഹായം ചെയ്യുകയെന്നത് ഒരു പരിഹാരമാകുന്നേയില്ല. തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതി കൊണ്ടുവരാനാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഒരു സ്കീം രൂപം നല്‍കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനം 2016-17 ലെ ബജറ്റില്‍ ആണ് നടത്തിയത് . 2017 -18 ലെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ഈ പ്രഖ്യാപനം ആവര്ത്തിക്കാനെ കഴിഞ്ഞുള്ളു .

ചിലരെങ്കിലും ഇത് പറഞ്ഞു കളിയാക്കുകയും ചെയ്തു . സ്വല്‍പ്പം വൈകി എങ്കിലും വാക്ക് പാലിച്ചിരിക്കുന്നു . ബാങ്കുകളുടെകൂടി സമ്മതത്തോടുകൂടിയ ഒരു പദ്ധതിക്ക് രൂപം നല്‍കണം എന്നതുകൊണ്ടാണ് ഇത്രയേറെ സമയം എടുത്തത് ,

തിരിച്ചടവ് മുടങ്ങി നിഷ്ക്രിയ ആസ്തിയായി മാറിയ വായ്പകൾക്കാണല്ലോ ജപ്തി നോട്ടീസും മറ്റും വന്നു കൊണ്ടിരിക്കുന്നത് . സര്‍ഫേസി നിയമപ്രകാരം കണ്ണീചോരയില്ലാത്ത ചില ഏജന്‍സികള്‍ പിരിവ് ഏറ്റെടുത്തിരിക്കുകയാണ് .ബാങ്കുകള്‍ കിട്ടാക്കടത്ത്തിന്റെ പകുതിയും അതില്‍ താഴെ തുകയ്ക്കുമാണ് ഈ പിരിവുകാര്‍ക്ക് നല്‍കുന്നത് . കേരള സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്ന സ്കീമിന്റെ യുക്തി വളരെ ലളിതമാണ് . ഇത്രയും ഇളവു വായ്പ എടുത്ത സാധാരണക്കാര്‍ക്ക് കൊടുത്താല്‍ ബാക്കി കടം തിരിച്ചടയ്ക്കാന്‍ ഉള്ള ചുമതലയില്‍ സര്‍ക്കാരും പങ്കാളിയാകാം . നാല് ലക്ഷം വരെ വായ്പയെടുത്ത വിദ്യാർത്ഥികളുടെ പലിശയും പിഴ പലിശയും എല്ലാം എഴുതിതള്ളാന്‍ ബാങ്ക് തയ്യാറാവണം , ഈ ആനുകൂല്യം. എങ്കില്‍ അടിസ്ഥാന വായ്പയുടെ 60 ശതമാനം സർക്കാർ നൽകി ഈ വായ്പ അവസാനിപ്പിക്കും. 40 ശതമാനം വായ്പക്കാർ നൽകണം. വായ്പക്കാരുടെ വിഹിതം മുൻകൂർ ലഭിക്കുകയും പലിശ ഇളവു ചെയ്യുകയും ചെയ്യുമ്പോൾ സർക്കാരിന്റെ വിഹിതം ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് നൽകുകയാണ് ചെയ്യുന്നത്.

നാല് ലക്ഷത്തിനും ഒമ്പത് ലക്ഷത്തിനും ഇടയ്ക്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങി നിഷ്ക്രിയ ആസ്തിയായ വായ്പക്കാർക്കും സഹായമുണ്ട് . വായ്പ തുകയുടെ 50 ശതമാനം പരമാവധി 2,40,000 രൂപ വരെ സർക്കാർ സഹായമായി നൽകും. ബാക്കി വായ്പ തുകയ്ക്ക് ബാങ്കുകൾ ഒരു പാക്കേജ് നല്‍കാന്‍ തയ്യാറാവണം. അതിലൊരു ഭാഗം വായ്പക്കാരും തിരിച്ചടയ്ക്കും . അത് അല്ലെങ്കിൽ വായ്പക്കാർ ഒന്നായി അത് അടയ്ക്കണം. വായ്പ എടുത്തതിനുശേഷം മരണപ്പെടുകയോ സ്ഥിരമായ വൈകല്യം വരികയോ ചെയ്തവരുടെ വായ്പകൾ മുതൽ പൂർണ്ണമായും സർക്കാർ അടയ്ക്കും. പലിശയും പിഴപ്പലിശയും ബാങ്കുകൾ ഇളവു ചെയ്യും. ഇത്രയും കിട്ടാക്കടത്തെ കുറിച്ച് .

ഇനി പുതുതായി കിട്ടാക്കടം ഉണ്ടാകാതിരിക്കാനും കൃത്യമായി തിര്ച്ചടവ് ഉറപ്പു വരുത്താനും സ്കീമില്‍ വ്യവസ്ഥ ഉണ്ട് . 2016 ഏപ്രിൽ ഒന്നിന് മുമ്പ് തിരിച്ചടവ് തുടങ്ങിയ വായ്പകലാണ് ഇവിടെ പരിഗണിക്കുക . ഇരുപത്തിയഞ്ച് ശതമാനം തുക വായ്പ്പക്കാരന്‍ തിരിച്ചടചിരിക്കണം. കോഴ്സിന്റെ കാലാവധിയും ഒരു വർഷവും തിരിച്ചടവ് അവധിക്കാലമാണ്. അതു കഴിഞ്ഞുള്ള നാലു വർഷം വായ്പാ തിരിച്ചടവിന് സർക്കാർ സഹായം നൽകുകയാണ് ഇവിടെ ചെയ്യുന്നത്. ആദ്യവർഷം പലിശയടക്കമുള്ള വാർഷിക തിരിച്ചടവ് തുകയുടെ 90 ശതമാനവും രണ്ടാം വർഷം 75 ശതമാനവും മൂന്നാം വർഷം 50 ശതമാനവും നാലാം വർഷം 25 ശതമാനവും തുക സർക്കാർ നൽകും.

വായ്പക്കാരുടെ വിഹിതം അടച്ചൂവെന്ന് ബാങ്ക് സാക്ഷ്യപ്പെടുത്തുമ്പോഴാണ് സർക്കാർ വിഹിതം ബാങ്കുകൾക്ക് നൽകുന്നത്. 2016 ഏപ്രിൽ ഒന്നിനും 2017 മാർച്ച് 31 നും ഇടയിൽ വായ്പക്കാർ ഒന്നാം വർഷത്തെ തിരിച്ചടവ് തുക പൂർണ്ണമായും അടച്ചൂവെങ്കിൽ സർക്കാർ വിഹിതമായ 90 ശതമാനം ബാക്കി നിൽക്കുന്ന വായ്പ തുകയിൽ ക്രമീകരിക്കുന്നതിനായി ബാങ്കുകൾക്ക് നൽകും. ഇത് മൊത്തത്തില്‍ ഒരു പാക്കേജ് ആണ് . ബാങ്ക് തല സമിതിയുമായുള്ള ചര്‍ച്ചകള്‍ ഇനിയും പൂര്‍ത്തിയായി കഴിഞ്ഞിട്ടില്ല . സ്കീമിന്റെ അവസാന രൂപം താമസം വിനാ ഒരു സര്‍ക്കാര്‍ ഉത്തരവ് വഴി പ്രസിദ്ധീകരിക്കുന്നതാണ് .

ഈ സ്കീം പൂർണ്ണമായും നടപ്പാക്കുന്നതിന് ഏതാണ്ട് 900 കോടി രുപ ബാധ്യത വരുമെന്നാണ് സംസ്ഥാനതല ബാങ്കിംഗ് സമിതി കണക്കാക്കിയിട്ടുള്ളത്. ഈ സാമ്പത്തിക വർഷം ഏറ്റവും ചുരുങ്ങിയത് 500-600 കോടി രൂപയെങ്കിലും വേണ്ടി വരും. അങ്ങനെ ഇടതു പക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയിലെ മറ്റൊരു വാഗ്ദാനവും കൂടി ശരിയായി.

രാജ്യത്തിനകത്ത് പ്രൊഫഷണൽ കോഴ്സുകൾക്ക് അംഗീകൃത സ്ഥാപനങ്ങളിൽ മെരിറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കാണ് ഈ തിരിച്ചടവ് സഹായം ലഭിക്കുക. എന്നാൽ നഴ്സിംഗിന്റെ കാര്യത്തിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കും ഈ സഹായം ലഭിക്കും. വിദ്യാഭ്യാസ വായ്പ തിരിച്ചടവിന് സർക്കാർ സഹായം നൽകുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയായിരിക്കും ഇത്. ഐക്യകേരളത്തിലെ ആദ്യ നിയമസഭാ സമ്മേളന ദിനത്തിന്റെ അറുപതാം വാർഷികത്തിൽ ചരിത്രസ്മാരകമായി മാറിയ പഴയ നിയമസഭാ ഹാളിൽ നടന്ന പ്രത്യേക സഭാ സമ്മേളനത്തിൽ ഇത് പ്രഖ്യാപിക്കാൻ കഴിഞ്ഞത് വലിയ അഭിമാനം നൽകുന്നു. ചെലവ് ചുരുക്കി ധനസ്ഥിതി മെച്ചപ്പെടുത്തുക എന്നതല്ല എൽ.ഡി.എഫ് നയം. പാവങ്ങൾക്കുള്ളതും നീതി ഉറപ്പാ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം