മദ്യപാനം തലയ്ക്ക് പിടിച്ചപ്പോള്‍ ചോദിച്ചത് സുഹൃത്തിന്‍റെ കാമുകിയെ;അടൂരിനെ നടുക്കിയ കൊലപാതക കഥ ഇങ്ങനെ

Loading...

പത്തനംതിട്ട: സുഹൃത്തുക്കളായ മൂവര്‍ സംഘത്തിന്റെ മദ്യപാന സദസിനൊടുവില്‍ കത്തിക്കുത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. മൃതദേഹം സ്വന്തം വീട്ടിലുപേക്ഷിച്ച്‌ പുറത്തു പോയി ഒന്നു കറങ്ങി വന്ന പ്രതിയെ പൊലീസ് കൈയോടെ പൊക്കി. ആദ്യം എതിര്‍ത്തെങ്കിലും ചോദ്യം ചെയ്യലില്‍ പറഞ്ഞ കഥ കേട്ട് പൊലീസുകാര്‍ ഞെട്ടി. മദ്യലഹരിയില്‍ തന്റെ വെപ്പാട്ടിക്കൊപ്പം ശയിക്കണമെന്ന് പറഞ്ഞതുകൊലപാതകത്തിന് കാരണമായി.

പഴകുളം തെങ്ങുംതാര ചരിവുപുരയിടത്തില്‍ ഉത്തമന്‍ (45) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പഴകുളം പാസിന് സമീപം താമസിക്കുന്ന ഷിബു (40) ആണ് അറസ്റ്റിലായത്. ഒപ്പം മദ്യപിച്ചിരുന്ന മൂന്നാമന്‍ സംഭവസമയം സ്ഥലത്ത് ഇല്ലാതെ പോയതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവായി. പഴകുളത്തെ ഷിബുവിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. വയറു കീറി കുടല്‍മാല പുറത്തു വന്ന നിലയിലാണ് ഷിബുവിന്റെ വീട്ടിലെ മുറിയില്‍ ഉത്തമന്റെ മൃതദേഹം കാണപ്പെട്ടത്. ഇന്നലെ രാത്രി മൂവരും ചേര്‍ന്ന് നന്നായി മദ്യപിച്ചിരുന്നു. കുറേക്കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്ത് സ്ഥലം വിട്ടു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഷിബുവും ഉത്തമനും മദ്യപാനം തുടര്‍ന്നു. ഇതിനിടെയാണ് ഷിബുവിന്റെ വെപ്പാട്ടിയുടെ കഥ പറഞ്ഞത്. കഥ കേട്ടു കഴിഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം തനിക്കും ശയിക്കണമെന്ന് ഉത്തമന്‍ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി വാക്കു തര്‍ക്കമായി. ഷിബു ഉത്തമനെ അടിച്ചു. തിരിച്ച്‌ ഉത്തമനും അടിച്ചു. അടിപിടിക്കൊടുവില്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഷിബു ഉത്തമനെ കുത്തുകയായിരുന്നു. ശരീരത്തില്‍ അഞ്ചോളം കുത്തുകളേറ്റ് ചോരവാര്‍ന്നാണ് ഉത്തമന്‍ മരിച്ചത്. ഇതിന് ശേഷം ഷിബു പുറത്തേക്ക് പോയി. രാവിലെ മൃതദേഹം കണ്ട് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.

പൊലീസ് എത്തുമ്ബോള്‍ ഷിബു അവിടെയുണ്ടായിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഇയാള്‍ മടങ്ങി വന്നു. തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഇയാളുടെ മൊഴി. സ്റ്റേഷനിലെത്തിച്ച്‌ പൊലീസ് മുറയില്‍ കൈകാര്യം ചെയ്തപ്പോഴാണ് കാമുകിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇയാള്‍ തുറന്നു പറഞ്ഞത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാട്ടില്‍ അല്ലറ ചില്ലറ മോഷണവും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനവുമായി നടന്നയാളാണ് ഉത്തമനെന്ന് പൊലീസ് പറഞ്ഞു. ഷിബുവും സ്ഥിരം മദ്യപാനിയാണ്. ഇയാളുടെ വീട്ടില്‍ മറ്റാരുമില്ല. മദ്യപാനികള്‍ക്കുള്ള ഇടത്താവളം കൂടിയായിരുന്നു ഇവിടം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം