ഇത് നിക്കിന്റെയും പ്രിയങ്കയുടെയും സ്വര്‍ഗം

Loading...

പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജൊനാസും ലൊസ് ആഞ്ചല്‍സില്‍ സ്വന്തമാക്കിയത് ഏഴ് കിടപ്പ് മുറികളുള്ള അത്യാഢംബര ഭവനം. വിവാഹശേഷം മുംബൈയിലും ന്യൂയോര്‍ക്കിലുമായി താമസിക്കുകയായിരുന്ന താരങ്ങള്‍ ഇപ്പോഴാണ് അമേരിക്കയില്‍ വീട് വാങ്ങിച്ചിരിക്കുന്നത്.

ഏതാണ്ട് 20 മില്യന്‍ ഡോളറാണ് (144 കോടി) 20,000 സ്‌ക്വയര്‍ ഫീറ്റുളള വീടിന്റ വില. ഈ വീട്ടില്‍ നിന്ന് നിക്കിന്റെ സഹോദരനായ ജോ ജൊനാസിന്റെ വീട്ടിലേക്ക് മൂന്നു മൈല്‍ അകലമേയുള്ളൂ.

ജോ ജൊനാസ് 15,000 സ്‌ക്വയര്‍ ഫീറ്റുളള വീടിന് ഏതാണ്ട് 14.1 മില്യന്‍ ഡോളറാണ് വില നല്‍കിയത്. ഗായകനായ ജോയുടെയും ഗെം ഓഫ് ത്രോണ്‍സ് അഭിനേത്രി സോഫിയയുടെയും വീട്ടില്‍ 10 ബെഡ്റൂമുകളും 14 ബാത്റൂമുകളുമുണ്ട്.

പ്രിയങ്ക-നിക് ദമ്ബതികളുടെ വീട്ടില്‍ ഏഴ് ബെഡ്റൂമുകളും 11 ബാത്റൂമുകളുമാണുള്ളതെന്നാണ് വിവരം. വിശാലമായ മുറ്റവും മരത്തടിയിലുള്ള സീലിങ്ങുകളും, ഗ്ലാസില്‍ തീര്‍ത്ത സ്റ്റെയര്‍കേസും, വലിയ ഡൈനിങ് റൂമും, വീട്ടിലുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ നിക് താമസിച്ചിരുന്ന വീട് വിറ്റിരുന്നു. 6.9 മില്യന്‍ ഡോളറിന് വീട് വിറ്റത് പ്രിയങ്കയ്ക്കൊപ്പം കുറച്ച്‌ കൂടി വലിയ വീട്ടിലേക്ക് മാറാനാണെന്നായിരുന്നു വാര്‍ത്തകള്‍.

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഇരുവരും. 2018 ഡിസംബര്‍ 1നായിരുന്നു പ്രിയങ്ക- നിക്ക് ജോഡികളുടെ കല്യാണം. ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങില്‍ രണ്ട് മതാചാരങ്ങള്‍ പ്രകാരവും വിവാഹം നടന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം