തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ് വിമാനത്തിന് തീപിടിച്ചു

emiratesദുബായ്: തുരുവനന്തപുരത്തു നിന്നും ദുബായിലേക്കുള്ള വിമാനത്തിന് തീപിടിച്ചു. തിരുവനന്തപുരം-ദുബായ് എമിറേറ്റ് വിമാനത്തിനാണ് ദുബായില്‍ ലാന്‍ഡിങിനിടെ തീപിടിച്ചത്. യാത്രക്കാരെ എല്ലാവരെയും രക്ഷപ്പെടുത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ലാന്‍ഡിങിനിടെ എഞ്ചിനില്‍ തീപടരുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ -3 അടച്ചിട്ടു. പ്രാദേശിക സമയം 12.45ന് വിമാനം ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നതിനിടെയാണ് അപകടം. ഫ്‌ലൈറ്റ് നമ്പര്‍ ഇകെ521 വിമാനമാണ് ഇടിച്ചിറക്കിയത്. യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. വിമാനത്തില്‍ നിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ ട്വിറ്ററില്‍ പുറത്തുവിട്ടിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം