ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 ; സൂപ്പര്‍ ഓവര്‍ വഴി ആവേശകരമായ വിജയം നേടി ഇന്ത്യ

Loading...

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ആവേശ ജയം. നിശ്ചിത 20 ഓവറുകളില്‍ ഇരു ടീമുകളും തുല്യ സ്കോര്‍ നേടിയ മത്സരത്തില്‍ സൂപ്പര്‍ ഓവറിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 17 റണ്‍സ് നേടിയപ്പോള്‍, ഓവറിലെ അവസാന രണ്ട് പന്തുകള്‍സിക്സറിന് പറത്തി രോഹിത് ശര്‍മ്മ ഇന്ത്യയ്ക്ക് ആവേശ ജയംസമ്മാനിക്കുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നേരത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 179/5 എന്ന സ്കോര്‍ നേടിയപ്പോള്‍, 95 റണ്‍സെടുത്ത നായകന്‍ കെയിന്‍ വില്ല്യംസണിന്റെ മികവില്‍ തിരിച്ചടിച്ച ന്യൂസിലന്‍ഡും 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്.

ഈ വിജയത്തോടെ രണ്ട് മത്സരം ബാക്കി നില്‍ക്കേ അഞ്ച് മത്സര ടി20 പരമ്ബരയും ഇന്ത്യയ്ക്ക് സ്വന്തമായി (3-0).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം