മരടിലെ ഫ്ളാറ്റുകൾ മണ്ണടിയുമ്പോൾ നഷ്ടം ഈ സൂപ്പർ താരങ്ങളുടെത്; പ്രതികരണം ഇങ്ങനെ!

Loading...

ഇന്നത്തെ ലോകത്തിന്റെ ചർച്ച വിഷയം മരട് ഫ്ളാറ്റിനെ കുറിച്ചാണ്.മരടിലെ ഫ്ളാറ്റുകൾ മണ്ണടിയുമ്പോൾ നഷ്ടം ഈ സൂപ്പർ താരങ്ങളുടേതാണ്.കാരണം തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്നു കണ്ടെത്തിയതിത്തെുടര്‍ന്ന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകൾ തകർന്ന് മണ്ണടിയുമ്പോൾ നഷ്ടം ഇവരുടേതു കൂടിയാണ്.അതും ഈ സൂപ്പർ താരങ്ങളുടേത് “സൗബിൻ ഷാഹിർ, സംവിധായകരായ ബ്ലെസി, മേജർ രവി, ആൻ അഗസ്റ്റിൻ- ജോമോൻ ടി ജോൺ” ദമ്പതികൾ എന്നിവർക്കും ഇവിടെ ഫ്ളാറ്റുകൾ ഉള്ളതാണ്.അതുമാത്രവുമല്ല ആൽഫയിലും ഹോളി,ഫെയ്ത്തിലുമായാണ് ഇവരുടെ ഫ്ളാറ്റുകൾ ഉള്ളത് അതുകൊണ്ടും തീർന്നില്ല ഹോളി ഫെയ്ത്തിലെ താമസക്കാരനാണ് സൗബിൻ.

ഇന്നത്തെ ദിവസം നമ്മൾ കാഴ്ച്ചക്കാർ മാത്രമായിരുന്നു കൂടാതെ ഇന്ന് മരടിലെ നാലു ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഹോളി​ഫെയ്ത്ത് ആണ് രാവിലെ 11:18 ഓടെ സ്ഫോടനത്തിലൂടെ തകർത്തത്.അതിനുശേഷമാണ് 11:43 ഓടെ ആൽഫ സെറീനും സ്‌ഫോടനത്തിലൂടെ തകർന്നത് ശേഷിക്കുന്ന ഫ്ളാറ്റുകളിൽ നാളെയാണ് സ്ഫോടനം നടക്കുക.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇന്നത്തെ സംഭവത്തിലെ നടപടികൾ മുന്നേ നടന്നിട്ടുള്ളതാണ് പോരാത്തതിന് മരടിലെ ഫ്ലറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി നിർദേശം പുറപ്പെടുവിച്ചപ്പോൾ നടപടികളിൽ പ്രതിഷേധിച്ച് സൗബിനും മേജർ രവിയും ബ്ലെസിയും രംഗത്തു വവന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു,ആ ഫ്ലാറ്റ് വാങ്ങുന്നതിന് മുമ്പ് താമസിച്ചിരുന്ന സുഹൃത്തുക്കളോടൊക്കെ അന്വേഷിച്ചിരുന്നുവെന്നും പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നുമായിരുന്നു സൗബിന്റെ ഇതിനോടനുബന്ധിച്ച് പ്രതികരിച്ചത്.അതുമാത്രമല്ല ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിൻ്റെ ലോണ്‍ അടച്ച് തീര്‍ക്കാൻ പറ്റൂ എന്നും വികാരഭരിതനായി സൗബിൻ പറയുകയൂം ചെയിതു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം