സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Loading...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസാ(77)ണ് വൈറസ് ബാധച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം പതിനൊന്നായി.

ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ  മരണമടഞ്ഞ ഫാദര്‍ വര്‍ഗീസിന്‍റെ ഫലം  പോസിറ്റീവാവുകയായിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് വൈദികന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ഏപ്രിൽ 20 നായിരുന്നു വാഹനാപകടത്തിൽ പെട്ട് ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതിന് ശേഷം, മെയ്‌ 20 ന് ഡിസ്ചാർജ് ചെയ്തു.

മെയ്‌ 30-ന് ശ്വാസ തടസ്സം ഉണ്ടായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശ്രമത്തിൽ ആയിരിക്കെ നിരവധി പേർ കാണാൻ എത്തിയതായി സൂചനയുണ്ട്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പനിയുണ്ടായിരുന്നു. ഇത് മൂർച്ഛിച്ച് ന്യൂമോണിയയായി. ഇതേത്തുടർന്നാണ് സ്വാബ് ടെസ്റ്റ് എടുത്തത്.ഇതിന് ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്നതിൽ വ്യക്തതയില്ല. നാലാഞ്ചിറ ഭാഗത്ത് കൊവിഡ് ബാധിച്ച ആളുകൾ വേറെ ഉണ്ടായിരുന്നില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം