‘ഒരു രക്ഷയുമില്ല, എക്‌സലന്റ് ആയിരുന്നു , ലൂസിഫറിലൂടെ ലാലേട്ടന്‍ തന്നെ വീണ്ടും ഞെട്ടിച്ചു ; സംവൃത സുനില്‍

Loading...

റിലീസ് ചെയ്‌ത് മാസങ്ങള്‍ പിന്നിട്ടിട്ടും തിയേറ്ററുകളില്‍ ലൂസിഫര്‍ തരംഗം തുടരുകയാണ്. മോഹന്‍ലാല്‍ എന്ന മലയാളസിനിമയിലെ മെഗാതാരത്തെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം 200 കോടിയും പിന്നിട്ട് ബോക്‌സോഫീസില്‍ പുതുചരിത്രം കുറിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ലൂസിഫറിലൂടെ ലാലേട്ടന്‍ തന്നെ വീണ്ടും ഞെട്ടിച്ചുവെന്ന് പറയുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക സംവൃത സുനില്‍. ഒരു യൂട്വൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം വ്യക്തമാക്കിയത്.

‘ഒരു രക്ഷയുമില്ല, എക്‌സലന്റ് ആയിരുന്നു. ലാലേട്ടനെ ഒരുപാട് നാളിന് ശേഷം എനിക്കൊരു സിനിമയില്‍ ഭയങ്കരമായിട്ട്, പെര്‍ഫോമന്‍സിന്റെ കാര്യത്തിലാണെങ്കിലും ലുക്കിലാണെങ്കിലും ഇഷ്‌ടമായി’- സംവൃത പറഞ്ഞു.

പുതിയ ചിത്രമായ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയായിരുന്നു സംവൃത. വിവാഹത്തിന് ശേഷം വന്ന ഇടവേളയെ തുടര്‍ന്ന് സംവൃത അഭിനയിക്കുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം