കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം തകര്‍ക്കുന്ന നടപടി ആരില്‍ നിന്നും ഉണ്ടാകരുത് : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Loading...

ആലപ്പുഴ: കേരളത്തിന്​ മഹത്തായ വിദ്യാഭ്യാസ പാരമ്ബര്യമാണ്​ ഉള്ളതെന്നും അത്​ നശിപ്പിക്കുന്ന നടപടികള്‍ ആരില്‍ നിന്നും ഉണ്ടാകരുതെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാന്‍. എം.ജി, സാങ്കേതിക സര്‍വകലാശാലകളിലെമന്ത്രി കെ.ടി ജലീലിനെതിരായ മാര്‍ക്ക് ദാന വിവാദം ഗവര്‍ണറുടെ ഓഫീസ് സ്​ഥിരീകരിച്ച സാഹചര്യത്തില്‍ മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്നാണ്​ ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്​. ​ഇതേക്കുറിച്ചുള്ള ചോദ്യത്തിന്​ റിപ്പോര്‍ട്ട്​ പഠിച്ച്‌​ വരികയാണെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
അധികാരപരിധിക്ക്​ പുറത്തുള്ള നടപടിയാണ്​ എം.ജി. സര്‍വകലാശാലയുടെ ഭാഗത്ത്​ നിന്നുണ്ടായതെന്ന്​ ഗവര്‍ണര്‍ വ്യക്​തമാക്കി. തെറ്റ്​ തിരിച്ചറിഞ്ഞ്​ അവര്‍ തിരുത്തി.

അതുകൊണ്ട്​ ഈ പ്രശ്​നത്തിലെ വിവാദം അവസാനിച്ചു. ഇന്ത്യക്ക്​ തന്നെ മാതൃകയായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കേരളത്തിന്‍െറ മുന്നേറ്റത്തെ ഇത്തരം വിവാദങ്ങള്‍ ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഈ മാസം16ന്​ വൈസ്​ ചാന്‍സലര്‍മാരുടെ യോഗം ചേരുന്നുണ്ട്​. ആ യോഗത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം