Categories
desaster

രാജ്യത്തെവിടെയും സമൂഹവ്യാപനം ഇല്ല ; ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: ഇന്ത്യയില്‍ എവിടെയും കൊവിഡ് രോഗം സാമൂഹവ്യാപനമല്ലെന്ന്  ആവർത്തിച്ച് കേന്ദ്രസർക്കാർ. കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നതിനെയും പ്രാദേശിക വ്യാപനത്തെയും സാമൂഹിക വ്യാപനമായി കാണാനാവില്ലെന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പറയുന്നത്.

എന്നാല്‍,രാജ്യത്ത് കൊവി‍ഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോട് അടുക്കുകയാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മഹാരാഷ്ട്രയിൽ എണ്ണായിരത്തി മുന്നൂറിലേറെ കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്.

തമിഴ്നാട്ടിൽ തുടർച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണം അയ്യായിരത്തിനടുത്തെത്തി. ആന്ധ്രാപ്രദേശിലും കർണാടകത്തിലും സ്ഥിതി അതീവഗുരുതരo .

ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളില്‍. ഗുജറാത്തിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിനുമുകളിലായി.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP